---
title: "മുർഷിദീ ദർസ്; ശാദുലി സാഹിബ് ഇസ്ലാമിക് സെൻറർ സംഗമം"
english_title: "Murshid Dars; Shaduli Sahib Islamic Center Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100650/murshid-dars-shaduli-sahib-islamic-center-sangam"
published_at: "2023-03-01T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff68169f4f3_murshid_dars.jpg"
keywords: []
---

# മുർഷിദീ ദർസ്; ശാദുലി സാഹിബ് ഇസ്ലാമിക് സെൻറർ സംഗമം

> **Lead Summary:** **നാദാപുരം: **ശാദുലി സാഹിബ് ഇസ്ലാമിക് സ്റ്റഡീസ് സെൻറർ ട്രസ്റ്റ് മുർഷിദീ ദർസ് സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ കെ.പി മുഹമ്മദ് മുഖ്യാതിഥിയായി. എട്ടുവർഷം പഠിച്ച് ഉപരിപഠന യോഗ്യത നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം മുർഷിദീ ദർസിൽ നിർവഹിച്ചു.

## Article Content

**നാദാപുരം: **ശാദുലി സാഹിബ് ഇസ്ലാമിക് സ്റ്റഡീസ് സെൻറർ ട്രസ്റ്റ് മുർഷിദീ ദർസ് സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ കെ.പി മുഹമ്മദ് മുഖ്യാതിഥിയായി. എട്ടുവർഷം പഠിച്ച് ഉപരിപഠന യോഗ്യത നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം മുർഷിദീ ദർസിൽ നിർവഹിച്ചു.

പത്തു ഇസ്ലാമിക വിഷയങ്ങൾക്കൊപ്പം, എസ്എസ്എൽസിയിലും ഡിഗ്രിയിലും ആയോധനകലയിലും ഡ്രൈവിങ്ങിലും നൈപുണ്യം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കാണ് മുർഷിദീ സർട്ടിഫിക്കറ്റ് നൽകുന്നത്. സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാർത്ഥനാ സദസ്സിന് ഉസ്താദ് എം എച്ച് വള്ളുവങ്ങാട് നേതൃത്വം നൽകി.

പി എ റസാക്ക് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഖാളി എടോളി മമ്മു മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഇ കെ കുഞ്ഞബ്ദുള്ള ഹാജി, റാസിക്ക് ദാരിമി, റഷീദ് മാസ്റ്റർ പന്നൂർ, നൗഷാദ് വഹാബി, തുണ്ടിയിൽ അബ്ബാസ്, എ.പി.ജിയാദ്, മുഹമ്മദ് ചെക്യാട്, ടി.വി സൂപ്പി ഹാജി, ബി ടി കെ അഹമ്മദ് സംബന്ധിച്ചു. പി മുനീർ സ്വാഗതവും ബാലിയിൽ ഹമീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100650/murshid-dars-shaduli-sahib-islamic-center-sangam)