---
title: "അദ്ധ്യാപക സംഗമം; സ്വഭാവ രൂപീകരണത്തിൽ അദ്ധ്യാപകരുടെ പങ്ക് നിർണ്ണായകം. കെ.മുരളീധരൻ. എം.പി."
english_title: "Teacher's meeting; Role of teachers in character formation is critical. K. Muralidharan. MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100668/teachers-meeting-role-of-teachers-in-character-formation-is-critical-k-muralidharan-mp"
published_at: "2023-03-01T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff78923f327_samgamam.jpg"
keywords: []
---

# അദ്ധ്യാപക സംഗമം; സ്വഭാവ രൂപീകരണത്തിൽ അദ്ധ്യാപകരുടെ പങ്ക് നിർണ്ണായകം. കെ.മുരളീധരൻ. എം.പി.

> **Lead Summary:** **പൂളക്കൂൽ**: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അധ്യാപകരുടെ പങ്ക് അതി നിർണ്ണായകമെന്ന് കെ. മുരളീധരൻ.എം.പി. കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അദ്ധ്യാപകരുടെ പ്രത്യേകിച്ച് പ്രൈമറി അദ്ധ്യാപകരുടെ ഉത്തരവാദിത്തം വളരെ കൂടുതലാണെന്ന് വടകര എം.പി കെ.മുരളീധരൻ പറഞ്ഞു.

## Article Content

**പൂളക്കൂൽ**: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അധ്യാപകരുടെ പങ്ക് അതി നിർണ്ണായകമെന്ന് കെ. മുരളീധരൻ.എം.പി. കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അദ്ധ്യാപകരുടെ പ്രത്യേകിച്ച് പ്രൈമറി അദ്ധ്യാപകരുടെ ഉത്തരവാദിത്തം വളരെ കൂടുതലാണെന്ന് വടകര എം.പി കെ.മുരളീധരൻ പറഞ്ഞു.

സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപനയും മറ്റും നടക്കുന്ന ഇക്കാലത്ത് രക്ഷിതാക്കൾ വളരെ ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതിയായ ഉണർവിന്റെ ഭാഗമായുളള അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയവർക്കുള്ള അനുമോദനവും പരിപാടിയിൽ നടന്നു .

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷയായി. പ്രശസ്ത ഗാനരചയിതാവ് ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സറീന നടുക്കണ്ടി, സുമ മലയിൽ, പി. സൂപ്പി മാസ്റ്റർ, കെ.സി. മുജീബ് റഹ്മാൻ. ഗ്രാമപഞ്ചായത്ത് മെംബർമാരായ വി.പി.സുധാകരൻ, പി.പി.ചന്ദ്രൻ, വി.കെ.അബ്ദുള്ള, വി.പി.ശശി, മഠത്തിൽ ശ്രീധരൻ, കെ.രാഘവൻ , ടി.കെ.മുഹമ്മദ് റിയാസ്, നാസർ മേമി, വി. ആർ. അജിതകുമാരി, പി.കെ.അഷ്റഫ്, കെ. വിനോദൻ , ടി.കെ.പ്രേമൻ, കെ.പി.അബ്ദുൾ റസാഖ്, കെ.പി. സൽമ , എൻ.എം.മുഹമ്മദ്, ഇ. സലില, ഇ.സജീവൻ, ടി. അഹമ്മദ്, തുടങ്ങിയ വിരമിക്കുന്ന അദ്ധ്യാപകരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100668/teachers-meeting-role-of-teachers-in-character-formation-is-critical-k-muralidharan-mp)