---
title: "ജീവൻ രക്ഷാ ബോധവൽക്കരണക്ലാസ്സ്‌ നടത്തി"
english_title: "Conducted life saving awareness class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100811/conducted-life-saving-awareness-class"
published_at: "2023-03-02T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640071399f39a_class_pic.jpg"
keywords: []
---

# ജീവൻ രക്ഷാ ബോധവൽക്കരണക്ലാസ്സ്‌ നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ **: നവയുഗ കലാ കായിക സമിതി യുടെ ആഭിമുഖ്യത്തിൽ നാദാപുരം ഫയർ ഫോഴ്സ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാ പ്രഥമ ശുശ്രുഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഇരിങ്ങണ്ണൂരിലെ ക്ലബ് പരിസരത്ത് വച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷൈജേഷ് ക്ലാസ്സ്‌ എടുത്തു.

## Article Content

**ഇരിങ്ങണ്ണൂർ **: നവയുഗ കലാ കായിക സമിതി യുടെ ആഭിമുഖ്യത്തിൽ നാദാപുരം ഫയർ ഫോഴ്സ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാ പ്രഥമ ശുശ്രുഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഇരിങ്ങണ്ണൂരിലെ ക്ലബ് പരിസരത്ത് വച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷൈജേഷ് ക്ലാസ്സ്‌ എടുത്തു.

ഗ്യാസ് സിലിണ്ടർ മൂലമുള്ള അപകടങ്ങൾ, സി.പി.ആർ നൽകൽ, പ്രഥമ ശുശ്രൂഷ നൽകൽ എന്നിവ വിശദമായി ക്ലാസിൽ പ്രതിപാദിച്ചു. ഗീത .ആർ അധ്യക്ഷത വഹിച്ചു കെ. ബാലൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജയേഷ് ടി പി സ്വാഗതവും അമൽജിത്ത് എൻ എ നന്ദിയും പറഞ്ഞു. വീട്ടമ്മമാരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100811/conducted-life-saving-awareness-class)