---
title: "നൂറാം വാർഷികാഘോഷം; ധാർമിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം. കെ. മുരളീധരൻ എംപി"
english_title: "100th Anniversary Celebration; Moral education is the need of the hour. K. Muralidharan MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100817/100th-anniversary-celebration-moral-education-is-the-need-of-the-hour-k-muralidharan-mp"
published_at: "2023-03-02T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640075cbca006_murali_pic.jpg"
keywords: []
---

# നൂറാം വാർഷികാഘോഷം; ധാർമിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം. കെ. മുരളീധരൻ എംപി

> **Lead Summary:** **നാദാപുരം**:വിദ്യാർഥികൾ ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം നേടണമെന്ന് കെ മുരളീധരൻ എം പി. റാങ്കുകളും ഉയർന്ന കോഴ്‌സുകളും മാത്രം നേടുക എന്നത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം നേടുക എന്നതായിരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു . കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂൾ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

## Article Content

**നാദാപുരം**:വിദ്യാർഥികൾ ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം നേടണമെന്ന് കെ മുരളീധരൻ എം പി. റാങ്കുകളും ഉയർന്ന കോഴ്‌സുകളും മാത്രം നേടുക എന്നത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം നേടുക എന്നതായിരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു . കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂൾ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

പഴയകാല തലമുറ ഏറെ കഷ്ടതകൾ അനുഭവിച്ചു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കൊണ്ടാണ് ഒരു നാടിന്റെ സാംസ്‌കാരിക മുഖം മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പരിപാടിയിൽ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സി കെ നാസർ അധ്യക്ഷത വഹിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാഥിതിയായി . സി.എ കരസ്ഥമാക്കിയ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി വി.പി മുഹമ്മദലിക്കും വിദ്യാഭ്യാസ വകുപ്പ് നടത്തിയ അൽമാഹിർ ക്വിസ്സ് വിജയികൾക്കും മുരളീധരൻ ഉപഹാരം നൽകി .

സമീർ ബിൻസിയുടെ സൂഫീ സംഗീതം നടന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി പേഴ്‌സൻമാരായ എം സി സുബൈർ , ജനീദ ഫിർദൗസ് , മെമ്പർ മസ്ബൂബ , എ ഇ ഒ വിനയരാജ് , ഹമീദ് വലിയാണ്ടി , ടി കണാരൻ , കെ എം രഘുനാഥ്‌ , പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ , ടി അസീസ് ,സാലി പുതുശ്ശേരി , എം കെ അഷ്‌റഫ് , സി കെ കുഞ്ഞാലി , കോറോത്ത് അബ്ദുല്ല എന്നിവർ സംസാരിച്ചു .സ്‌കൂൾ പ്രധാനാധ്യാപിക സുചിത്ര സ്വാഗതവും പി ടി എ പ്രസിസന്റ് പി കെ സമീർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100817/100th-anniversary-celebration-moral-education-is-the-need-of-the-hour-k-muralidharan-mp)