---
title: "കല്ലാച്ചിയിൽ കൈയ്യേറ്റം ; മാൾ നിർമ്മാണത്തിന് കൈത്തോട് കൈയ്യേറി, ദുരിതം പേറി അങ്ങാടി"
english_title: "Hand attack in Kallachi; Helping to build the mall, Anadi is suffering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100863/hand-attack-in-kallachi-helping-to-build-the-mall-anadi-is-suffering"
published_at: "2023-03-02T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640091c44e3d6_parishodhana_.jpg"
keywords: []
---

# കല്ലാച്ചിയിൽ കൈയ്യേറ്റം ; മാൾ നിർമ്മാണത്തിന് കൈത്തോട് കൈയ്യേറി, ദുരിതം പേറി അങ്ങാടി

> **Lead Summary:** **നാദാപുരം: ** വൻകിട മാൾ നിർമ്മാണം ആരംഭിച്ചതോടെ കല്ലാച്ചി മത്സ്യ മാർക്കറ്റിന് സമീപം മലിനജലം കെട്ടിക്കിടക്കുകയാണ് . മത്സ്യ മാർക്കറ്റിന് പിറകിലൂടെ ഒഴുകിയ കൈത്തോട് നികത്തിയതിനാൽ പുതുതായി നിർമാണത്തിലിരിക്കുന്ന ഷോപ്പിംഗ് മാളിന്റെ സൈറ്റിലാണ് വെള്ളം കെട്ടി നിൽക്കുകയും . രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട് . നിർമ്മാണത്തിലിരിക്കുന്ന മാളിന് സമീപത്ത് തന്നെയാണ് നിരവധി വ്യാപാര സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്റാൻഡും സ്ഥിതിചെയ്യുന്നത്.

## Article Content

**നാദാപുരം: ** വൻകിട മാൾ നിർമ്മാണം ആരംഭിച്ചതോടെ കല്ലാച്ചി മത്സ്യ മാർക്കറ്റിന് സമീപം മലിനജലം കെട്ടിക്കിടക്കുകയാണ് . മത്സ്യ മാർക്കറ്റിന് പിറകിലൂടെ ഒഴുകിയ കൈത്തോട് നികത്തിയതിനാൽ പുതുതായി നിർമാണത്തിലിരിക്കുന്ന ഷോപ്പിംഗ് മാളിന്റെ സൈറ്റിലാണ് വെള്ളം കെട്ടി നിൽക്കുകയും . രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട് . നിർമ്മാണത്തിലിരിക്കുന്ന മാളിന് സമീപത്ത് തന്നെയാണ് നിരവധി വ്യാപാര സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്റാൻഡും സ്ഥിതിചെയ്യുന്നത്.

വൈകുന്നേരമായാൽ കൊതുകുകളുടെ വിളയാട്ടമാണ് ഇവിടെ . ഓട്ടോ തൊഴിലാളികൾക്കും യാത്രക്കാർ ഉൾപ്പെടെയുള്ള ഒരാൾക്ക് പോലും ഈ സമയത്ത് ഇവിടെ നിൽക്കുവാൻ പറ്റില്ല.  വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും സ്ഥലങ്ങളും ഒക്കെ മണ്ണിട്ടു നികത്തിയതിനാൽ നിലവിൽ വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണ് . അതുകൊണ്ടുതന്നെ ഇത് പരിസരവാസികൾക്കും നാട്ടുകാർക്കും ഏറെ തലവേദനയാണ് സൃഷ്ടിക്കുന്നത്.

പരിസ്ഥിതി സംരക്ഷണ നിർദ്ദേശങ്ങൾ കാറ്റിപ്പറത്തിക്കൊണ്ട്, സാധാരണക്കാർക്കും നാട്ടുകാർക്കും ശ്വസിക്കാൻ പോലും പറ്റാത്ത സ്ഥിതിയിലേക്ക് അനധികൃത നിർമ്മാണം. മാളിനെതിരെ ശക്തമായ നിയമന നടപടി സ്വീകരിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം. കഴിഞ്ഞദിവസം സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാത്ത മാളിന്റെ പ്രവർത്തിക്കെതിരെ നാട്ടുകാർ സംഘടിച്ചിരുന്നു.

ഓട്ടോ തൊഴിലാളികളെ സന്ധ്യാസമയം കൊതുകടിയേറ്റ് വാർഡ് മെമ്പറെ വിളിച്ച് വിവരം അറിയിച്ചതിൽ പ്രകാരം നാദാപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറായ നിഷാ മനോജ് സ്ഥലം സന്ദർശിക്കുകയും . വാർഡ് മെമ്പർ നിഷാ മനോജും ഓട്ടോ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയോടെ പഞ്ചായത്ത് അധികൃതർ ഇടപെടും ചെയ്തു .

പൊതുമരാമത്ത് വകുപ്പ് റോഡ് അസിസ്റ്റൻസ് എക്സിക്യൂട്ടീവ് എൻജിനീയർ നിതിൻ ലക്ഷ്മണൻ, അസിസ്റ്റൻറ് എൻജിനീയർ നളിൻ കുമാർ, ഓവർസിയർ ശരണ്യ എന്നിവർ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. കൂടാതെ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദിന് കത്ത് നൽകുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100863/hand-attack-in-kallachi-helping-to-build-the-mall-anadi-is-suffering)