---
title: "തൊഴിലുറപ്പ് പദ്ധതി; മേറ്റ്മാരുടെ യോഗം സംഘടിപ്പിച്ചു"
english_title: "Employment Guarantee Scheme; A meeting of mates was organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100869/employment-guarantee-scheme-a-meeting-of-mates-was-organized"
published_at: "2023-03-02T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400963fc8f86_matt_sangamam.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി; മേറ്റ്മാരുടെ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് മേറ്റുമാരുടെ യോഗം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം സംബന്ധിച്ച് ജില്ലാതല പരിശീലനത്തിൽ ലഭിച്ച വിവരങ്ങൾ പങ്കുവെക്കുവാനും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് യോഗം നടത്തിയത്.

## Article Content

**നാദാപുരം: **തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് മേറ്റുമാരുടെ യോഗം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം സംബന്ധിച്ച് ജില്ലാതല പരിശീലനത്തിൽ ലഭിച്ച വിവരങ്ങൾ പങ്കുവെക്കുവാനും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് യോഗം നടത്തിയത്.

നീർത്തട വികസന പദ്ധതി, ലേബർ ബഡ്ജറ്റ്, അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിലെ പുതിയ ജീവനോപാധി പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ എന്നിവയ്ക്കുള്ള ക്ലാസ് നൽകി .മേറ്റ്മാരുടെ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

തൂണേരി ബി ഡി ഒ ടി.ആര്‍ ദേവിക രാജ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്,ജോയിന്റ്‌ ബി ഡി ഒ .ജി. സ്വപ്ന, അസിസ്റ്റൻറ് സെക്രട്ടറി ടി. പ്രേമാനന്ദൻ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ അശ്വിൻ ,എ ഇ ,നവനീത് രാജഗോപാൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100869/employment-guarantee-scheme-a-meeting-of-mates-was-organized)