---
title: "എഴുപതിൻ്റെ നിറവിൽ; സമൂഹസൃഷ്ടിക്ക് അധ്യാപകരുടെ പങ്ക് മഹത്തരം -കെ.മുരളീധരൻ എം പി"
english_title: "At seventy; The role of teachers is great for the creation of society - K. Muralidharan MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100881/at-seventy-the-role-of-teachers-is-great-for-the-creation-of-society-k-muralidharan-mp"
published_at: "2023-03-02T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400a7a1592d6_jathiyeri_school.jpg"
keywords: []
---

# എഴുപതിൻ്റെ നിറവിൽ; സമൂഹസൃഷ്ടിക്ക് അധ്യാപകരുടെ പങ്ക് മഹത്തരം -കെ.മുരളീധരൻ എം പി

> **Lead Summary:** **നാദാപുരം: **സമൂഹസൃഷ്ടിക്ക് അധ്യാപകരുടെ പങ്ക് മഹത്തരമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. ജാതിയേരി എം എൽ പി സ്കൂൾ എഴുപതാം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന വി.കെ അബ്ദുൾ നസിർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് പൊതുവിദ്യാഭ്യാസ സംവിധാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം: **സമൂഹസൃഷ്ടിക്ക് അധ്യാപകരുടെ പങ്ക് മഹത്തരമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. ജാതിയേരി എം എൽ പി സ്കൂൾ എഴുപതാം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന വി.കെ അബ്ദുൾ നസിർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് പൊതുവിദ്യാഭ്യാസ സംവിധാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പൊതു വിദ്യാലയങ്ങളുടെ പുരോഗതിക്ക് നാട്ടുകാർ ഒന്നടങ്കം കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി എ പ്രസിഡണ്ട് അഹ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റംല കുട്ട്യേപ്പാണ്ടി, സി.എച്ച് സമീറ,

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.വിനയരാജ്, അബ്ദുല്ല വയലോളി, എസ് പി.എം തങ്ങൾ, സി.വി കുഞ്ഞികൃഷ്ണൻ, എ.പി ആലിക്കുട്ടി ഹാജി, മോഹനൻ പാറക്കടവ്, പി.കെ അഹ്മദ് ബാഖവി, അസീന എരഞ്ഞോളി, സി.കെ.ഖാലിദ്, എം.ടി മൂസ്സ ഹാജി, വി.കെ അബ്ദുന്നാസിർ, ജഅഫർ ആലായി, പി.കെ.തറുവൈഹാജി, എരഞ്ഞോളി ഹസീന, ടി.കെ സൂപ്പി ,വി പി റഫീഖ്, ടി.കെ.അബ്ദുൾ കരീം, ടി കെ സൂപ്പി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100881/at-seventy-the-role-of-teachers-is-great-for-the-creation-of-society-k-muralidharan-mp)