---
title: "തിറ മഹോത്സവം; ചേലാലക്കാവ് ക്ഷേത്രം മഹോത്സവത്തിനൊരുങ്ങി"
english_title: "Thira Mahotsavam; Chelalakao temple is ready for the festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100929/thira-mahotsavam-chelalakao-temple-is-ready-for-the-festival"
published_at: "2023-03-02T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400e281979ad_kshethram.jpg"
keywords: []
---

# തിറ മഹോത്സവം; ചേലാലക്കാവ് ക്ഷേത്രം മഹോത്സവത്തിനൊരുങ്ങി

> **Lead Summary:** **നാദാപുരം**: കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോത്സവത്തിനൊരുങ്ങി. വാണിമേലിലെ പ്രസിദ്ധമായ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവം മാർച്ച് 7 മുതൽ 10 വരെ തീയതികളിലായി നടക്കും. മാർച്ച് ഏഴിന് ഗണപതി ഹോമം, അന്നദാനം, ആധ്യാത്മിക പ്രഭാഷണം, നാടകം. മാർച്ച് 8ന് ഗണപതിഹോമം, മൃതഞ്ജയ ഹോമം, ഭഗവതി സേവ, കലവറ നിറയ്ക്കൽ, അന്നദാനം, പൂജ, കൊടിയേറ്റം, ദീപാരാധന,

## Article Content

**നാദാപുരം**: കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോത്സവത്തിനൊരുങ്ങി. വാണിമേലിലെ പ്രസിദ്ധമായ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവം മാർച്ച് 7 മുതൽ 10 വരെ തീയതികളിലായി നടക്കും. മാർച്ച് ഏഴിന് ഗണപതി ഹോമം, അന്നദാനം, ആധ്യാത്മിക പ്രഭാഷണം, നാടകം. മാർച്ച് 8ന് ഗണപതിഹോമം, മൃതഞ്ജയ ഹോമം, ഭഗവതി സേവ, കലവറ നിറയ്ക്കൽ, അന്നദാനം, പൂജ, കൊടിയേറ്റം, ദീപാരാധന,

ഗുരുതി തർപ്പണം, പ്രാദേശിക കലാപരിപാടികൾ. മാർച്ച് 9ന് ഗണപതിഹോമം, കയകം തുറക്കൽ, ഉച്ചക്കലശം, അന്നദാനം, താലപ്പൊലി, ഇളനീർ വരവ്, പൂക്കലശം വരവ്, മുത്തപ്പൻ വെള്ളാട്ട്, ഗുരുകാരണവർ വെള്ളാട്ട്, കുട്ടിച്ചാത്തൻ വെള്ളാട്ട്, ഗുളികൻ വെള്ളാട്ട്,

രക്തചാമുണ്ഡി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്. മാർച്ച് പത്തിന് ഗണപതിഹോമം, ഗുളികൻ തിറ, കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറ, മുത്തപ്പൻ തിറ, അന്നദാനം, ഗുരു കാരണവർ തിറ, രക്തചാമുണ്ഡി തിറ എന്നിവ നടക്കും. വൈകുന്നേരം അഞ്ചുമണിക്കുള്ള കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100929/thira-mahotsavam-chelalakao-temple-is-ready-for-the-festival)