---
title: "ഗ്യാസ് വില വർദ്ധനവ്; കെ.എച്ച്.ആർ.എ പ്രതിഷേധം നാളെ"
english_title: "Gas price hikes; KHRA protest tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100932/gas-price-hikes-khra-protest-tomorrow"
published_at: "2023-03-02T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400e68d887a6_K_H_R_A_PIC.jpg"
keywords: []
---

# ഗ്യാസ് വില വർദ്ധനവ്; കെ.എച്ച്.ആർ.എ പ്രതിഷേധം നാളെ

> **Lead Summary:** **കല്ലാച്ചി:** പാചകവാതക വില വർധനവിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ വൈകിട്ട് അഞ്ചുമണിക്ക് കല്ലാച്ചി യിൽ കെ എച്ച് ആർ എ നാദാപുരം മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നു.

## Article Content

**കല്ലാച്ചി:** പാചകവാതക വില വർധനവിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ വൈകിട്ട് അഞ്ചുമണിക്ക് കല്ലാച്ചി യിൽ കെ എച്ച് ആർ എ നാദാപുരം മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നു.

കേന്ദ്രസർക്കാർ വാണിജ്യ ആവശ്യത്തിന് സിലിണ്ടറിന് 350 രൂപയാണ് വില വർദ്ധിപ്പിച്ചത്. ഇത് ഹോട്ടൽ മേഖലയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്.

കോവിഡാനന്തരം ഹോട്ടൽ മേഖല പച്ചപിടിച്ചു വരുന്ന സാഹചര്യത്തിൽ ഇടിത്തീ പോലെയുള്ള ഈ ഒരു വർദ്ധനവ് കഷ്ടത്തിലാക്കി . കൂടാതെ നാളെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ നാദാപുരം മേഖലയിലെ മുഴുവൻ കെ.എച്ച്.ആർ.എ പ്രവർത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100932/gas-price-hikes-khra-protest-tomorrow)