---
title: "ഇനിയും കണ്ടെത്തിയില്ല; നാദാപുരത്ത് അമ്മയെയും കുഞ്ഞിനേയും കാണാതായി"
english_title: "Not yet found; Mother and child go missing in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100950/not-yet-found-mother-and-child-go-missing-in-nadapuram"
published_at: "2023-03-03T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401549acd817_aiswarya.jpg"
keywords: []
---

# ഇനിയും കണ്ടെത്തിയില്ല; നാദാപുരത്ത് അമ്മയെയും കുഞ്ഞിനേയും കാണാതായി

> **Lead Summary:** **നാദാപുരം: **രണ്ടാഴ്ച്ചയോളമായി കാണാത്തായ യുവതിയേയും കുഞ്ഞിനേയും ഇനിയും കണ്ടെത്താനായില്ല. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കക്കംവളളിയിലെ സിതാര കോർട്ടേഴ്സിന് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ സുബ്രഹ്മണ്യത്തിൻ്റെ മകൾ ഐശ്വര്യ യെയും അവരുടെ മൂന്നര വയസ്സുളള മകൻ മാധവിനേയുമാണ് കാണാതായത്.

## Article Content

**നാദാപുരം: **രണ്ടാഴ്ച്ചയോളമായി കാണാത്തായ യുവതിയേയും കുഞ്ഞിനേയും ഇനിയും കണ്ടെത്താനായില്ല. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കക്കംവളളിയിലെ സിതാര കോർട്ടേഴ്സിന് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ സുബ്രഹ്മണ്യത്തിൻ്റെ മകൾ ഐശ്വര്യ യെയും അവരുടെ മൂന്നര വയസ്സുളള മകൻ മാധവിനേയുമാണ് കാണാതായത്.

ഫെബ്രുവരി 13 ന് വൈകുന്നേരം 4 മണി മുതൽ കക്കംവെള്ളിയുള്ള വാടക വീട്ടിൽ നിന്നുമാണ് കാണാതായതായത് .അച്ഛൻ്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തതായി സബ് ഇൻസ്‌പെക്ടർ അറിയിച്ചു.

കണ്ടുകിട്ടുന്നവർ ശ്രീജിത്ത് എസ്, സബ് ഇൻസ്പെക്ടർ നാദാപുരം പൊലീസ് സ്റ്റേഷൻ- 6238022407, സിനാക്ക് എ.കെ സിവിൽ പൊലീസ് ഓഫീസർ നാദാപുരം പൊലീസ് സ്റ്റേഷൻ- -**9744923769,** നാദാപുരം പോലീസ് സ്റ്റേഷൻ- **04962550225** എന്നീ നമ്പറുകളിൽ വിവരം അറിയിക്കണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100950/not-yet-found-mother-and-child-go-missing-in-nadapuram)