---
title: "വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ്; വികസനത്തിന് ഭൂമി സൗജന്യമായി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി"
english_title: "Vadakara- Vilyapally- Chelakad Road; High Court against free acquisition of land for development"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101086/vadakara-vilyapally-chelakad-road-high-court-against-free-acquisition-of-land-for-development"
published_at: "2023-03-03T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c0b9f00e6_court.jpg"
keywords: []
---

# വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ്; വികസനത്തിന് ഭൂമി സൗജന്യമായി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി

> **Lead Summary:** **നാദാപുരം:** വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ് വികസനത്തിന് ഭൂമി സൗജന്യമായി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ്. ആക്ഷൻ കമ്മിറ്റി കൺവീനർ ചന്ദ്രൻ കല്ലേരി നൽകിയ ഹർജിയിലാണ് ഉത്തരവ്. യാതൊരു കാരണവശാലും ഭൂമി സൗജന്യമായി നൽകേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.

## Article Content

**നാദാപുരം:** വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ് വികസനത്തിന് ഭൂമി സൗജന്യമായി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ്. ആക്ഷൻ കമ്മിറ്റി കൺവീനർ ചന്ദ്രൻ കല്ലേരി നൽകിയ ഹർജിയിലാണ് ഉത്തരവ്. യാതൊരു കാരണവശാലും ഭൂമി സൗജന്യമായി നൽകേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.

സംസ്ഥാന സർക്കാർ, കിഫ്ബി ഉൾപ്പെടെയുള്ളവരാണ് എതിർകക്ഷികൾ. നാലുവർഷം മുമ്പ് അനുമതിയായ റോഡിന് ഭൂമി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയാണ്. കൂടാതെ ഭൂമി സൗജന്യമായി കിട്ടാൻ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

അഡ്വ: സി.ആർ. ശിവകുമാർ, അഡ്വ: കെ. ബിനി, അഡ്വ വിഎസ് വിജിത, അഡ്വ സൂര്യ ഗായത്രി എന്നിവർ ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101086/vadakara-vilyapally-chelakad-road-high-court-against-free-acquisition-of-land-for-development)