---
title: "ജോലി സമയം പുനഃ ക്രമീകരണം ; നാദാപുരത്തും പ്രാബല്യത്തിൽ"
english_title: "Re-arrangement of working hours; In force in Nadapuram also"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101126/re-arrangement-of-working-hours-in-force-in-nadapuram-also"
published_at: "2023-03-03T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401e4cfe993d_job_time.jpg"
keywords: []
---

# ജോലി സമയം പുനഃ ക്രമീകരണം ; നാദാപുരത്തും പ്രാബല്യത്തിൽ

> **Lead Summary:** **നാദാപുരം: **തൊഴിലാളികളുടെ ജോലിസമയ പുനക്രമീകരണം നാദാപുരത്തും പ്രാബല്യത്തിൽ വന്നു.വേനൽക്കാലം ആരംഭിക്കുകയും പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെ പുന:ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിറക്കി.

## Article Content

**നാദാപുരം: **തൊഴിലാളികളുടെ ജോലിസമയ പുനക്രമീകരണം നാദാപുരത്തും പ്രാബല്യത്തിൽ വന്നു.വേനൽക്കാലം ആരംഭിക്കുകയും പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെ പുന:ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിറക്കി.

പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറാക്കി.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പു:നക്രമീകരിച്ചു. എല്ലാ തൊഴിൽ ഉടമകളും കരാറുകാരും സമയക്രമം പാലിക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101126/re-arrangement-of-working-hours-in-force-in-nadapuram-also)