---
title: "കൈതേരി മഠം ക്ഷേത്രം; തിറ മഹോത്സവം മാർച്ച് 4ന്"
english_title: "Kaitheri Math Temple; Tira Mahotsavam on 4th March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101131/kaitheri-math-temple-tira-mahotsavam-on-4th-march-newpost "
published_at: "2023-03-03T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401f305da7c7_kshethram_pic.jpg"
keywords: []
---

# കൈതേരി മഠം ക്ഷേത്രം; തിറ മഹോത്സവം മാർച്ച് 4ന്

> **Lead Summary:** **ഇരിങ്ങണ്ണൂർ:** പ്രസിദ്ധമായ കൈതേരി മഠം ക്ഷേത്ര തിറ മഹോത്സവം മാർച്ച് 4 മുതൽ. മാർച്ച് 4ന് നടത്തിറയോടെ തുടങ്ങി ആറിന് 12 മണിയോടെ അവസാനിക്കും. നാലിന് കാലത്ത് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കും.

## Article Content

**ഇരിങ്ങണ്ണൂർ:** പ്രസിദ്ധമായ കൈതേരി മഠം ക്ഷേത്ര തിറ മഹോത്സവം മാർച്ച് 4 മുതൽ. മാർച്ച് 4ന് നടത്തിറയോടെ തുടങ്ങി ആറിന് 12 മണിയോടെ അവസാനിക്കും. നാലിന് കാലത്ത് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കും.

സന്ധ്യക്ക് കൊടിയേറ്റം, കുട്ടിച്ചാത്തൻ വെള്ളാട്ടം, മാർച്ച് അഞ്ചിന് വൈകുന്നേരം നാലുമണിക്ക് ചാമുണ്ഡി ഭഗവതിയുടെ ഉച്ച വെള്ളാട്ടം, ഏഴുമണിക്ക് തണ്ടാൻ വരവ്, തുടർന്ന് കുട്ടിച്ചാത്തൻ, ഗുളികൻ, പരദേവത, അസുര പുത്രൻ വെള്ളാട്ടങ്ങൾ, നേർച്ച വെള്ളാട്ടങ്ങൾ, പുലർച്ച നാലുമണിക്ക് ഇളംങ്കോലം മേലേരിക്ക് തീവയ്ക്കൽ.

മാർച്ച് ആറിന് രാവിലെ ആറുമണിക്ക് ഗുളികൻ, ഏഴുമണിക്ക് കുട്ടിച്ചാത്തൻ, എട്ടു മണിക്ക് പര ദേവത തീ ചാട്ടം, തുടർന്ന് മീത്തലെ വീട്ടിൽ, നരിക്കോട്ട്, മണലാട്ട് തറവാട്ട് വീടുകളിൽ പരദേവതയുടെ സന്ദർശനം. പത്തുമണി കാരണവർ തിറ, 11 മണി കൂടിക്കാഴ്ച എന്നിവയും നടക്കും. അഞ്ചിന് രാത്രി അന്നദാനം ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101131/kaitheri-math-temple-tira-mahotsavam-on-4th-march-newpost )