---
title: "പെരുവങ്കരയിൽ തീപിടുത്തം; രക്ഷകരായി നാദാപുരം ഫയർഫോഴ്സ്"
english_title: "Fire in Peruvankara; Nadapuram Fire Force as rescuers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101139/fire-in-peruvankara-nadapuram-fire-force-as-rescuers"
published_at: "2023-03-03T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401f7c4748d2_fire_pic.jpg"
keywords: []
---

# പെരുവങ്കരയിൽ തീപിടുത്തം; രക്ഷകരായി നാദാപുരം ഫയർഫോഴ്സ്

> **Lead Summary:** **നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിലെ പെരുവങ്കരിയിൽ തീപിടുത്തം. കിണമ്പ്രമേൽ ചാത്തു മാസ്റ്ററുടെ സ്ഥലത്താണ് തീ പിടിച്ചത്. ആളപായമോ, നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ഇന്ന് പകൽ 11:40 ഓടെ ആയിരുന്നു സംഭവം. തൊട്ടടുത്ത പറമ്പിൽ തീ ഇട്ടിരുന്നു. സമീപത്ത് കൂട്ടിയിട്ട ചകിരി വെയ്സ്റ്റിലേക്ക് ആളിപ്പടർന്ന് നിയന്ത്രണാതീതമാവുകയായിരുന്നു.

## Article Content

**നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിലെ പെരുവങ്കരിയിൽ തീപിടുത്തം. കിണമ്പ്രമേൽ ചാത്തു മാസ്റ്ററുടെ സ്ഥലത്താണ് തീ പിടിച്ചത്. ആളപായമോ, നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ഇന്ന് പകൽ 11:40 ഓടെ ആയിരുന്നു സംഭവം. തൊട്ടടുത്ത പറമ്പിൽ തീ ഇട്ടിരുന്നു. സമീപത്ത് കൂട്ടിയിട്ട ചകിരി വെയ്സ്റ്റിലേക്ക് ആളിപ്പടർന്ന് നിയന്ത്രണാതീതമാവുകയായിരുന്നു.

വീട് നിൽക്കുന്നിടത്ത് നിന്നും മാറി കാടുകയറിക്കിടന്ന താഴ്ന്ന പ്രദേശത്താണ് തീ പടർന്നു കയറിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ നാദാപുരം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ കെ പി ബിജു, ഷിഗിൻ ചന്ദ്രൻ, ലികേഷ് വി, പ്രബീഷ് കുമാർ, അനിത് കുമാർ, ലിനീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101139/fire-in-peruvankara-nadapuram-fire-force-as-rescuers)