---
title: "കൊടിയേറ്റം നാളെ; പരദേവത ഭഗവതി ക്ഷേത്രം ഉത്സവത്തിനൊരുങ്ങി"
english_title: "Flagging tomorrow; Paradevata Bhagavathy Temple is ready for the festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101179/flagging-tomorrow-paradevata-bhagavathy-temple-is-ready-for-the-festival"
published_at: "2023-03-03T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64021f43a6198_ulsavam.jpg"
keywords: []
---

# കൊടിയേറ്റം നാളെ; പരദേവത ഭഗവതി ക്ഷേത്രം ഉത്സവത്തിനൊരുങ്ങി

> **Lead Summary:** **നിട്ടൂർ: **നിട്ടൂർ കോറോത്ത് ചാലിൽ ശ്രീ പരദേവതാ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറും. നാളെ വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സദസ്സ്, 5.30 കൊടിയേറ്റം. ഞായറാഴ്ച വൈകുന്നേരം 3 മണിമുതൽ ഇളനീർ വരവ്, തോട്ടി വരവ്, ആയുധം വരവ്, നിവേദ്യ സമർപ്പണം.

## Article Content

**നിട്ടൂർ: **നിട്ടൂർ കോറോത്ത് ചാലിൽ ശ്രീ പരദേവതാ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറും. നാളെ വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സദസ്സ്, 5.30 കൊടിയേറ്റം. ഞായറാഴ്ച വൈകുന്നേരം 3 മണിമുതൽ ഇളനീർ വരവ്, തോട്ടി വരവ്, ആയുധം വരവ്, നിവേദ്യ സമർപ്പണം.

5.30 ന് വെള്ളൊലിപ്പിൽ പരദേവതാ ക്ഷേത്രത്തിൽ നിന്നും മുത്തുകുടകൾ, താലപ്പൊലി, വാദ്യതാളമേളങ്ങൾ, ഗോപികാ നൃത്തം തുടങ്ങിയവയുടെ അകമ്പടിയോടെകുളിച്ചെഴുന്നള്ളത്ത് ഘോഷയാത്ര. തുടർന്ന്, ശ്രീ ബ്രഹ്മ കലാ സമിതി ആലപ്പുഴ അവതരിപ്പിക്കുന്ന പോപ്പർ ബ്ലാസ്റ്റിംങ്ങ്.

വിവിധ വെള്ളാട്ടുകൾ, വിവിധ തിറ, പന്തം കെട്ടി തിറ, അന്നദാനം.തിങ്കളാഴ്ച രാവിലെ 8 മണി മുതൽ താലപ്പൊലി തിറ.10 മണി വസൂരി മാല, ഭഗവതി തിറ. എന്നിവയാണ് പരിപാടികൾ. തിറ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്ന് കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. ചടങ്ങിൽ നിരവധി ഭക്തന്മാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101179/flagging-tomorrow-paradevata-bhagavathy-temple-is-ready-for-the-festival)