---
title: "സമൃദ്ധിയിലേക്ക്; മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു"
english_title: "to prosperity; The fry were distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101181/to-prosperity-the-fry-were-distributed"
published_at: "2023-03-03T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640221d44fc4b_purameri.jpg"
keywords: []
---

# സമൃദ്ധിയിലേക്ക്; മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

> **Lead Summary:** **പുറമേരി:** മത്സ്യ സമൃദ്ധിയിലേക്ക് പുറമേരി ഗ്രാമപഞ്ചായത്ത്. പുറമേരി ഗ്രാമ പഞ്ചായത്തിൽ മത്സ്യ കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യവിതരണ പരിപാടിയിൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും നിരവധി മത്സ്യ കർഷകർ പങ്കെടുത്തു.

## Article Content

**പുറമേരി:** മത്സ്യ സമൃദ്ധിയിലേക്ക് പുറമേരി ഗ്രാമപഞ്ചായത്ത്. പുറമേരി ഗ്രാമ പഞ്ചായത്തിൽ മത്സ്യ കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യവിതരണ പരിപാടിയിൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും നിരവധി മത്സ്യ കർഷകർ പങ്കെടുത്തു.

മത്സ്യ വിതരണത്തിന്റെ ഉദ്ഘാടനം പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷിയാവാൻ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101181/to-prosperity-the-fry-were-distributed)