---
title: "സെമിനാർ ശ്രദ്ധേയം; ഡിവൈഎഫ്ഐ സെമിനാർ ശ്രദ്ധേയമായി"
english_title: "The seminar is noteworthy; The DYFI seminar was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101230/the-seminar-is-noteworthy-the-dyfi-seminar-was-remarkable"
published_at: "2023-03-04T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402dab8a0ac8_seminar_.jpg"
keywords: []
---

# സെമിനാർ ശ്രദ്ധേയം; ഡിവൈഎഫ്ഐ സെമിനാർ ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം:** ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. വ്യാജ നിർമ്മിതികൾ കാവി വൽക്കരണം, സത്യാനന്തര കാലത്തെ മാധ്യമ വിചാരം, തുടങ്ങിയ വർത്തമാനകാല ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സെമിനാർ നടന്നു .

## Article Content

**നാദാപുരം:** ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. വ്യാജ നിർമ്മിതികൾ കാവി വൽക്കരണം, സത്യാനന്തര കാലത്തെ മാധ്യമ വിചാരം, തുടങ്ങിയ വർത്തമാനകാല ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സെമിനാർ നടന്നു .

സെമിനാറിന്റെ ഉദ്ഘാടനം മുൻ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് നിർവഹിച്ചു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ, ഉൾപ്പെടെ നിരവധിപേർ സെമിനാറിൽ ഭാഗവാക്കായി.

സത്യങ്ങൾ അധികകാലം മൂടിവെക്കുവാൻ സാധിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബിബിസി ഡോക്യുമെൻററി എന്ന് ഉദാഹരണ സഹിതം സെമിനാറിൽ ബോധ്യപ്പെട്ടു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം എം കെ നികേഷ്, എൻ കെ മിഥുൻ,ശരത്ത്, ടി .ശ്രീമേഷ്, ലിഖിത കെ കെ , ഷഹറാസ് പി . പി , രജീഷ് സി.എച്ച് എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി പി . രാഹുൽ രാജ് സ്വാഗതവും ട്രഷറർ സി . അഷിൽ നന്ദിയും പറഞ്ഞു ബ്ലോക്ക് പ്രസിഡൻറ് എ കെ ബിജിത്ത് അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101230/the-seminar-is-noteworthy-the-dyfi-seminar-was-remarkable)