---
title: "കാട്ടുപന്നി ആക്രമണം; അരൂരിൽ ഗൃഹനാഥന് ഗുരുതര പരിക്ക്"
english_title: "wild boar attack; Householder seriously injured in Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101306/wild-boar-attack-householder-seriously-injured-in-arur"
published_at: "2023-03-04T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640334aca52b5_panni_pic.jpg"
keywords: []
---

# കാട്ടുപന്നി ആക്രമണം; അരൂരിൽ ഗൃഹനാഥന് ഗുരുതര പരിക്ക്

> **Lead Summary:** **അരൂർ: **അരൂരിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. പുറമേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ താനിയുള്ളതിൽ അന്ത്രുവിന് ഗുരുതര പരിക്ക് പറ്റി. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പറമ്പിൽ ജോലി ചെയ്യുകയായിരുന്ന അന്ത്രുവിന് എതിരെയാണ് പന്നിയുടെ ആക്രമണം നടന്നത്.

## Article Content

**അരൂർ: **അരൂരിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. പുറമേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ താനിയുള്ളതിൽ അന്ത്രുവിന് ഗുരുതര പരിക്ക് പറ്റി. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പറമ്പിൽ ജോലി ചെയ്യുകയായിരുന്ന അന്ത്രുവിന് എതിരെയാണ് പന്നിയുടെ ആക്രമണം നടന്നത്.

നാട്ടുകാർ ചേർന്നു അന്ത്രു വിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ സംയോജിതമായ ഇടപെടൽ കാരണമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ഈ പ്രദേശങ്ങളിൽ മുമ്പും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101306/wild-boar-attack-householder-seriously-injured-in-arur)