---
title: "സിവിൽ സർവീസ്; നാദാപുരത്ത് അക്കാദമി വേണമെന്ന ആവശ്യം ശക്തം"
english_title: "Civil Service; There is a strong demand for an academy in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101325/civil-service-there-is-a-strong-demand-for-an-academy-in-nadapuram"
published_at: "2023-03-04T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640348e993797_civil_service.jpg"
keywords: []
---

# സിവിൽ സർവീസ്; നാദാപുരത്ത് അക്കാദമി വേണമെന്ന ആവശ്യം ശക്തം

> **Lead Summary:** **നാദാപുരം:** നാദാപുരത്ത് സിവിൽ സർവീസ് അക്കാദമി വേണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് പേരാണ് സിവിൽ സർവീസ് കോച്ചിങ്ങിനു വേണ്ടി വിദൂര സ്ഥലങ്ങളിൽ പോയി പഠിക്കുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ബിരുദ ബിരുദാനന്തര പഠനത്തിന് അന്യസംസ്ഥാന സർവകലാശാലകളെയും, വിദേശ സർവകലാശാലകളെയും ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ഏറെയാണ് .

## Article Content

**നാദാപുരം:** നാദാപുരത്ത് സിവിൽ സർവീസ് അക്കാദമി വേണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് പേരാണ് സിവിൽ സർവീസ് കോച്ചിങ്ങിനു വേണ്ടി വിദൂര സ്ഥലങ്ങളിൽ പോയി പഠിക്കുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ബിരുദ ബിരുദാനന്തര പഠനത്തിന് അന്യസംസ്ഥാന സർവകലാശാലകളെയും, വിദേശ സർവകലാശാലകളെയും ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ഏറെയാണ് .

ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നാദാപുരം ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിച്ചത് മേഖലയുടെ വിദ്യാഭ്യാസ കുതിച്ചുചാട്ടത്തിന് വലിയൊരു നേട്ടമാണ്. നിലവിൽ ടി.ഐ.എം ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി സിവിൽ സർവീസ് പരിശീലനം നൽകുന്നുണ്ട്. ഈ വർഷം മുതലാണ് പരിശീലനം ആരംഭിച്ചത്. വർഷാവർഷത്തെ പഠനത്തോടൊപ്പം 100 മണിക്കൂർ സിവിൽ സർവീസ് പരിശീലത്തിനു വേണ്ടി മാറ്റിവെക്കുകയാണ് ഇവിടെ.

ഇത്തരത്തിൽ പരിശീലനം ലഭിച്ച മിടുക്കരായ വിദ്യാർഥിനികളിൽ നിന്നും അനുയോജ്യരായ ത്രാണിയുള്ള വിദ്യാർത്ഥിനികളെ സെലക്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള വിദ്യാർത്ഥിനികൾക്ക് കൂടുതൽ അവസരം നൽകുവാനാണ് ഉദ്ദേശിക്കുന്നത്. ടി.ഐ.എം എച്ച്.എസ്.എസ് നടത്തിയ മാതൃകയിൽ കൂടുതൽ ഹൈസ്കൂളുകൾ ഈ രംഗത്ത് കടന്നു വരണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രധാന ആവശ്യം. ഒരുകാലത്ത് വിദ്യാഭ്യാസ കാര്യത്തിൽ, വളരെ പിന്നോക്കം നിന്ന പ്രദേശം, ഇന്ന് കഠിനാധ്വാനം കൊണ്ട് ഒരു പരിധി വരെ ഇതിനെ മറികടക്കുവാൻ സാധിച്ചിട്ടുണ്ട്.

പക്ഷേ നാദാപുരം മണ്ഡലത്തിൽ നിന്നും വിരലിലെണ്ണാവുന്നവർ മാത്രമേ സിവിൽ സർവീസ് സെക്ടറിൽ ജോലി ചെയ്യുന്നുള്ളൂ. വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും മുഴുവൻ സമയ സിവിൽ സർവീസ് അക്കാദമി ആരംഭിച്ചു കഴിഞ്ഞാൽ അതിന്റെ പ്രതിഫലനം നാടിന് മുഴുവനായും ലഭിക്കും. ഇക്കാര്യത്തിൽ അധികൃതരുടെയും, ബന്ധപ്പെട്ട സാമൂഹിക രാഷ്ട്രീയ സേവന സംഘടനകളുടെയും പങ്ക് വളരെ വലുതാണ്. ഉചിതമായ സമയത്ത് അക്കാദമി വരുമെന്ന് പ്രതീക്ഷയിലാണ് നാദാപുരത്തെ സിവിൽ സർവീസ് മോഹികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101325/civil-service-there-is-a-strong-demand-for-an-academy-in-nadapuram)