---
title: "പുറമ്പോക്ക് അളക്കണം; മുഹമ്മദലിയും നജ്മയും കലക്ടർക്ക് നിവേദനം നൽകി"
english_title: "The outflow must be measured; Muhammadali and Najma submitted a petition to the Collector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101344/the-outflow-must-be-measured-muhammadali-and-najma-submitted-a-petition-to-the-collector"
published_at: "2023-03-04T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640359956a070_nivedhanam.jpg"
keywords: []
---

# പുറമ്പോക്ക് അളക്കണം; മുഹമ്മദലിയും നജ്മയും കലക്ടർക്ക് നിവേദനം നൽകി

> **Lead Summary:** **നാദാപുരം:** കിഫ്‌ബി ഫണ്ടനുവദിച്ച്‌ നവീകരിക്കുന്ന ചേലക്കാട്‌ വില്ല്യാപ്പള്ളി വടകര റോഡിന്റെ റോഡ്‌ പുറമ്പോക്ക്‌ ഭൂമി അടയാളപ്പെടുത്തുന്നതിന് അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ടു നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ അംഗം സി വി എം നജ്മ എന്നിവർ ജില്ലാ കളക്ടർക്ക്‌ നിവേദനം നൽകി .

## Article Content

**നാദാപുരം:** കിഫ്‌ബി ഫണ്ടനുവദിച്ച്‌ നവീകരിക്കുന്ന ചേലക്കാട്‌ വില്ല്യാപ്പള്ളി വടകര റോഡിന്റെ റോഡ്‌ പുറമ്പോക്ക്‌ ഭൂമി അടയാളപ്പെടുത്തുന്നതിന് അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ടു നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ അംഗം സി വി എം നജ്മ എന്നിവർ ജില്ലാ കളക്ടർക്ക്‌ നിവേദനം നൽകി .

റോഡ്‌ വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടുനൽകാൻ കൂടുതൽ ഉടമകളും തയ്യാറായെങ്കിലും അവർക്ക്‌ റില്യുംഗിഷ്‌മന്റ്‌ സർട്ടിഫിക്കറ്റ്‌ കിട്ടാൻ തടസ്സമായി നിൽക്കുന്നത്‌ റോഡ്‌ പുറം പോക്ക്‌ അളന്ന് തിട്ടപ്പെടുത്താത്തത്‌ കൊണ്ടാണെന്ന് ഇരുവരും കളക്ടറോട്‌ പറഞ്ഞു.

58കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച ഈ റോഡ്‌ വീതി കൂട്ടുമ്പോൾ നാശനഷ്ട മുണ്ടാകുന്ന കെട്ടിടങ്ങൾ കിണറുകൾ എന്നിവ പുനർ നിർമ്മിച്ചൊകൊടുക്കാനുള്ള കണക്കെടുപ്പ്‌ നേരത്തെ പൂർത്തിയായതാണ്.ഇതുകൂടിയാകുമ്പോൾ 92 കോടിയോളം രൂപ വേണ്ടി വരും.

ഇതുകൂടി ഉൾക്കൊള്ളിച്ച്‌ അടങ്കൽ തുക്ക വർദ്ദിപ്പിക്കാൻ മൂന്ന് നിയോജക മണ്ഡലത്തിലെയും എം എൽ എ മാരും മറ്റു ജന പ്രതിനിധികളും ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. ഏകദേശം 92 കോടി രൂപയുടെ സാമ്പത്തികാനുമതിയായി റിവൈസ്‌ ചെയ്യാനിരിക്കെയാൺ 12 മീറ്റർ വീതിയില്ലാത്തത്‌ വിനയായത്‌. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ 4 കിലോ മീറ്റർ ഭാഗത്തുള്ള ഭൂ ഉടമകളിൽ കൂടുതൽ പേരും ഭൂമി വിട്ടുനൽകുന്നതിന് സമ്മത പത്രം നൽകാൻ തയ്യാറായതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101344/the-outflow-must-be-measured-muhammadali-and-najma-submitted-a-petition-to-the-collector)