---
title: "അടുപ്പ് പുകയാൻ; അന്നംമുടക്കുന്നവർക്കെതിരെ സായാഹ്ന ധർണ"
english_title: "to smoke the fireplace; Evening dharna against the strikers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101350/to-smoke-the-fireplace-evening-dharna-against-the-strikers"
published_at: "2023-03-04T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64035e30d3774_strike.jpg"
keywords: []
---

# അടുപ്പ് പുകയാൻ; അന്നംമുടക്കുന്നവർക്കെതിരെ സായാഹ്ന ധർണ

> **Lead Summary:** **നാദാപുരം**: സാധാരണക്കാരുടെ അടുപ്പ് പുകയാൻ, അന്നംമുടക്കുന്നവർക്കെതിരെ നാദാപുരത്ത് മുസ്ലിം ലീഗ് സായാഹ്ന ധർണ . പാചക വാതക വില വർധനവിനെതിരെ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നടത്തിയ സായാഹ്ന ധർണ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം**: സാധാരണക്കാരുടെ അടുപ്പ് പുകയാൻ, അന്നംമുടക്കുന്നവർക്കെതിരെ നാദാപുരത്ത് മുസ്ലിം ലീഗ് സായാഹ്ന ധർണ . പാചക വാതക വില വർധനവിനെതിരെ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നടത്തിയ സായാഹ്ന ധർണ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

വലിയാണ്ടി ഹമീദ് അദ്ധ്യക്ഷനായി. സി.കെ. നാസർ എം.സി.സുബൈർ, വി.ടി.കെ മുഹമ്മദ്, പി. മുനീർ, ടി.കെ. റഫീഖ്, റഫീഖ് മാസ്റ്റർ കക്കം വള്ളി, ഹനീഫ തങ്ങൾ പയന്തോങ്ങ് തായമ്പത്ത് കുഞ്ഞാലി എന്നിവർ സംസാരിച്ചു. എടത്തിൽ നിസാർ സ്വാഗതവും ഇ കുഞ്ഞാലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101350/to-smoke-the-fireplace-evening-dharna-against-the-strikers)