---
title: "എസ്.വി.എൽ.പി സ്കൂൾ; വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: "SVLP School; Anniversary celebration and farewell gathering new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101430/svlp-school-anniversary-celebration-and-farewell-gathering-new"
published_at: "2023-03-05T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640435dfa1f52_SCHOOL.jpg"
keywords: []
---

# എസ്.വി.എൽ.പി സ്കൂൾ; വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:**  **പുറമേരി**: പുറമേരി എസ്.വി.എൽ.പി.സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ.

## Article Content

 **പുറമേരി**: പുറമേരി എസ്.വി.എൽ.പി.സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ.

പുറമേരി എസ്.വി.എൽ. പി.സ്കൂളിന്റെ 132ാമത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി. 3

8 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക എം.കെ രോഹിണി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും, പൂർവ വിദ്യാർത്ഥി സംഗമവും നാളെ കാലത്ത് 9 മണി മുതൽ നടക്കും.

അധ്യാപക വിദ്യാർത്ഥി സംഗമം, സാംസ്കാരിക സദസ്സ്, കുട്ടികളുടെ കലാപരിപാടികൾ ഇശൽ വിരുന്ന് തുടങ്ങി വിവിധ കലാ പരിപാടികളോടെയാണ് നടക്കുക.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വി.കെ. ജ്യോതിലക്ഷ്മി, എ.ഇ.ഒ .എം ആർ. വിജയകുമാർ വാർഡ് മെമ്പർ സമീറ കൂട്ടായി, സാംസ്കാരിക പ്രവർത്തക എം കെ. അശ്വതി, കലാഭവൻ അഷ്കർ, സഫീർ കുറ്റ്യാടി തുടങ്ങിയവർ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയമാൻ മുഹമ്മദ് പുറമേരിയും, കൺവീനർ പി.ലത്തീഫ് മാസ്റ്ററും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101430/svlp-school-anniversary-celebration-and-farewell-gathering-new)