---
title: "അപരന് വേണ്ടി ; ടി.പി സത്യനാഥൻ്റെ മൃതദേഹം മെഡിൽ കോളേജിലേക്ക് "
english_title: "For the other; TP Satyanathan's body taken to Middle College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/1015/for-the-other-tp-satyanathans-body-taken-to-middle-college"
published_at: "2021-10-04T08:04:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a684b63505_death.jpg"
keywords: []
---

# അപരന് വേണ്ടി ; ടി.പി സത്യനാഥൻ്റെ മൃതദേഹം മെഡിൽ കോളേജിലേക്ക് 

> **Lead Summary:** **നാദാപുരം :** ജീവിതത്തിൽ മൂല്യങ്ങൾക്ക് ഏറെ വില നൽകിയ ടി.പി. സത്യനാഥൻ്റെ അന്ത്യയാത്രയും അപരന് വേണ്ടി. മടക്കം മണ്ണിലേക്കല്ല അറിവിൻ്റെ വിഹായസിലേക്ക് .

## Article Content

**നാദാപുരം :** ജീവിതത്തിൽ മൂല്യങ്ങൾക്ക് ഏറെ വില നൽകിയ ടി.പി. സത്യനാഥൻ്റെ അന്ത്യയാത്രയും അപരന് വേണ്ടി. മടക്കം മണ്ണിലേക്കല്ല അറിവിൻ്റെ വിഹായസിലേക്ക് .

അദ്ദേഹത്തിൻ്റെ വലിയ മനസ്സ് നേരത്തെ കുറിച്ചു വെച്ച തീരുമാന പ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി നൽകും. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.

ജീവിതവഴിയിൽ ഉടനീളം വേറിട്ട വഴിയായിരുന്നു പൊതുപ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ടി.പി സത്യനാഥന്. കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തകനും മജിക് ഷ്യനും കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ കമ്മിറ്റി അംഗവുമായ ടി.പി സത്യനാഥൻ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ വെച്ച് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ വീഴുകയായിരുന്നു.

അദ്ദേഹത്തെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കല്ലാച്ചി - വട്ടോളി യു.പി സ്ക്കൂൾ പ്രധാന അധ്യാപകനായി വിരമിച്ചതാണ്. സംഘാടന പാഠവം തെളിയിച്ച അദ്ദേഹം കുട്ടികളുടെ നാടകവേദികളിലും സർഗാത്മക പരിപാടി കളിലും സജീവമായിരുന്നു. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/1015/for-the-other-tp-satyanathans-body-taken-to-middle-college)