---
title: "വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പും കാരുണ്യ ചികിത്സ പദ്ധതി ഉദ്ഘടനവും നടത്തി "
english_title: "A medical camp and Karunya treatment program were organized for the students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101601/a-medical-camp-and-karunya-treatment-program-were-organized-for-the-students"
published_at: "2023-03-06T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405cdef0667f_NUCLIESS.jpg"
keywords: []
---

# വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പും കാരുണ്യ ചികിത്സ പദ്ധതി ഉദ്ഘടനവും നടത്തി 

> **Lead Summary:**  **നാദാപുരം**: നൂക്ലിയസ് ഹോസ്പിറ്റലിന്റെയും നോർത്ത് എം.എൽ.പി. സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

## Article Content

 **നാദാപുരം**: നൂക്ലിയസ് ഹോസ്പിറ്റലിന്റെയും നോർത്ത് എം.എൽ.പി. സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

മെഡിക്കൽ ക്യാമ്പിനു ഡോ:ടി പി സലാവുദ്ധീൻ(Pediatrics),ഡോ:സുബൈർ.കെ (ENT Surgeon),ഡോ:മൻസൂർ പി.എം(Family Medicine),Mr ജവദ് ടി.പി(clinical psychologist) എന്നിവർ നേതൃത്വം നൽകി.

ഇതൊടാനുബന്ധിച്ചു നൂക്ലിയസ് ഹോസ്‌പിറ്റൽ നോർത്ത് എൽ.പി. സ്ക്കൂളിനു വേണ്ടി തയ്യാറാക്കിയ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം ഡോ:ടി പി സലാവുദ്ധീൻ നിർവ്വഹിച്ചു.

നൂക്ലിയസ് ജനറൽ മാനേജർ ചികിത്സാ പദ്ധതി വിശദീകരിച്ചു.ചികിത്സാ പദ്ധതി പ്രകാരം നാദാപുരം നോർത്ത് LP സ്ക്കൂൾ വിദ്യാർത്ഥികൾക്‌ അവരുടെ സ്കൂൾ സമയത് ഉണ്ടാകുന്ന ആരോഗ്യ ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ സൗജന്യ നിരക്കിൽ നൂക്ലിയസ് ഹോസ്പിറ്റലിൽ നൽകും.

പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് കുപ്പേരിയിൽ,സ്ക്കൂൾ മാനേജർ എൻ.കെ കുഞ്ഞാലി മാസ്റ്റർ, പ്രധാന അധ്യാപിക റംല ടീച്ചർ,ഒ.പി അബ്ദുള്ള,മുഹമ്മദ് തങ്ങൾ മേമത്ത്,ഫൈസൽ എം.കെ,അബ്ദു സലിം ടി.പി,റഹീസ് ഇ ,റഹീം കോറോത്ത് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101601/a-medical-camp-and-karunya-treatment-program-were-organized-for-the-students)