---
title: "നരിപ്പറ്റയുടെ അഭിമാനം; സിനിമ പോസ്റ്ററിൽ ഇടം പിടിച്ച് എ പി അശോകനും"
english_title: "Pride of Naripata; AP Ashokan also featured in the movie poster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101619/pride-of-naripata-ap-ashokan-also-featured-in-the-movie-poster"
published_at: "2023-03-06T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405e80de1b8e_POSTER.jpg"
keywords: []
---

# നരിപ്പറ്റയുടെ അഭിമാനം; സിനിമ പോസ്റ്ററിൽ ഇടം പിടിച്ച് എ പി അശോകനും

> **Lead Summary:**  **നരിപ്പറ്റ**: നരിപ്പറ്റയുടെ അഭിമാനമായി എ.പി അശോകനും.

## Article Content

 **നരിപ്പറ്റ**: നരിപ്പറ്റയുടെ അഭിമാനമായി എ.പി അശോകനും.

പപ്പൻ ടി നമ്പ്യാരുടെ പുതിയ ചിത്രമായ 'വയസ്സെത്രയായി മുപ്പത്തീ.' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ്റിൽ നരിപ്പറ്റ യുടെ പ്രിയ കലാകാരൻ എ.പി അശോകനും സ്ഥാനം പിടിച്ചു.

സിനിമയുടെ നിർമ്മാണവും കഥയും നിർവഹിച്ചിരിക്കുന്നത് യു.സി ഷിജുവാണ്.

നോ ലിമിറ്റ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ എ.പി അശോകൻ പ്രത്യക്ഷപ്പെട്ടതോടെ വലിയ പിന്തുണയും, ആവേശവുമാണ് നരിപ്പറ്റക്കാർക്കിടയിൽ.

ബിഗ് സ്ക്രീനിൽ ആദ്യമായി എ പി അശോകനെ കാണുന്നതിനായുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101619/pride-of-naripata-ap-ashokan-also-featured-in-the-movie-poster)