---
title: "കൗൺസിലിംഗ് ക്യാമ്പ്; പ്രീമാരിറ്റൽ-മാരിറ്റൽ കൗൺസിലിംഗ് മികച്ചതായി "
english_title: "Counseling Camp; Premarital-marital counseling has become betterv"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101622/counseling-camp-premarital-marital-counseling-has-become-betterv"
published_at: "2023-03-06T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405f0e443a49_counsil.jpg"
keywords: []
---

# കൗൺസിലിംഗ് ക്യാമ്പ്; പ്രീമാരിറ്റൽ-മാരിറ്റൽ കൗൺസിലിംഗ് മികച്ചതായി 

> **Lead Summary:** **നാദാപുരം**: നാദാപുരത്ത് പ്രീമാരിറ്റൽ-മാരിറ്റൽ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം**: നാദാപുരത്ത് പ്രീമാരിറ്റൽ-മാരിറ്റൽ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും, തൂണേരി ഐ.സി.ഡി.എസ് ന്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു ക്യാമ്പ്.

നാദാപുരം ,വളയം ഗ്രാമപഞ്ചായത്തിലെ കല്യാണം കഴിക്കാൻ പോകുന്നവർക്കും ഈയടുത്ത് കല്യാണം കഴിച്ചവർക്കും വേണ്ടിയുള്ള കൗൺസിലിംഗ് മികവുറ്റതായി.

ക്യാമ്പ് നാദാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വിവാഹമേഖലയിൽ ന്യൂജൻ പ്രശ്നങ്ങൾ ഉടലെടുക്കുകയും ക്രമാതീതമായി വിവാഹ മോചന കേസുകൾ വർദ്ധിക്കുകയും യുവജനങ്ങൾക്കിടയിൽ വിവാഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിന് അവബോധനം നടത്തുന്നതിനും വേണ്ടിയാണ് കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ നാസർ,എം സി സുബൈർ, ജനീദാ ഫിർദൗസ് സംസാരിച്ചു .

ഫാമിലി കൗൺസിൽമാരായ സി.വി അനിൽകുമാർ, ടി കെ റീന എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

നാദാപുരം ഐസിഡിഎസ് സൂപ്പർവൈസർ വി ശാലിനി സ്വാഗതവും ഐസിഡി സൂപ്പർവൈസർ വളയം പി ബിന്ദു നന്ദിയും പറഞ്ഞു. ക്യാമ്പിൽ 65 ഓളം യുവതി യുവാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101622/counseling-camp-premarital-marital-counseling-has-become-betterv)