---
title: "നൂപുരം 2023; കല്ലാച്ചി ഗവ. യു പി. സ്കൂൾ 98-ാം വാർഷികം ആഘോഷിച്ചു"
english_title: " Nupuram 2023; Kallachi Govt. UP The school celebrated its 98th anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101724/nupuram-2023-kallachi-govt-up-the-school-celebrated-its-98th-anniversary"
published_at: "2023-03-07T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406cc50652c2_nooparam.jpg"
keywords: []
---

# നൂപുരം 2023; കല്ലാച്ചി ഗവ. യു പി. സ്കൂൾ 98-ാം വാർഷികം ആഘോഷിച്ചു

> **Lead Summary:**  **നാദാപുരം**: കല്ലാച്ചി ഗവ. യു.പി സ്കൂൾ 98-ാം വാർഷികാലോഷം ബിനോയ് വിശ്വം എം പി ഉഘാടനം ചെയ്തു. വളരുന്ന നാദാപുരം പദ്ധതിയിലൂടെ തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങളാണ് കേരളം മുഴുവൻ ഡിജിറ്റൽ വിദ്യാഭ്യാസ വിപ്ലവത്തിന് കാരണമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

## Article Content

 **നാദാപുരം**: കല്ലാച്ചി ഗവ. യു.പി സ്കൂൾ 98-ാം വാർഷികാലോഷം ബിനോയ് വിശ്വം എം പി ഉഘാടനം ചെയ്തു. വളരുന്ന നാദാപുരം പദ്ധതിയിലൂടെ തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങളാണ് കേരളം മുഴുവൻ ഡിജിറ്റൽ വിദ്യാഭ്യാസ വിപ്ലവത്തിന് കാരണമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

വിരമിക്കുന്ന അധ്യാപകരെ അദ്ദേഹം പൊന്നാട അണിയിച്ചു . യാത്രയയപ്പ് സമ്മേളനം നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു . പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനാണ് സർക്കാർ മുഖ്യ പ്രാമുഖ്യം നൽകിയതെന്നും സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികളുടെ കൈകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

നൂപൂരം 2023 എന്ന പേരിൽ നടത്തിയ വാർഷികാഘോഷം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെയർമാൻ വി പി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുമ ടി പി റിപ്പോർട്ട് അവതരിപ്പിച്ചു . തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .വനജ കെ പി പ്രതിഭകളെ അനുമോദിച്ചു .

സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ജ്യോതിർ ഗമയ തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി പ്രകാശനം ചെയ്തു. റെയിൻബോ പ്രീ പ്രൈമറി സ്കോളർഷിപ്പ് വിജയികൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.എ സജീവൻ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .

നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഓവറോൾ എക്സലന്റ് അവാർഡ് ജേതാക്കളെ അനുമോദിച്ചു . 2023-24 അധ്യയനവർഷത്തെ പദ്ധതി വിശദീകരണം പിടിഎ പ്രസിഡണ്ട് സി കെ ശശി നിർവഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി എച്ച് നജ്മ ബീവി , നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി പി ബാലകൃഷ്ണൻ ,എ ദിലീപ്കുമാർ , നിഷ മനോജ് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സുപ്പി നരിക്കാട്ടേരി , കെ. പി കുമാരൻ മാസ്റ്റർ, അഡ്വക്കറ്റ് കെഎം രഘുനാഥ് , സുഗതൻ മാസ്റ്റർ , രഞ്ജിത്ത് കെ കെ , കരിമ്പിൽ ദിവാകരൻ. കരിമ്പിൽ വസന്ത , നാദാപുരം എ ഇ ഒ എസ് വിനയരാജ്, പി ടി എ അംഗങ്ങളായ എ സുരേഷ് ബാബു , ഷിംന എം എസ് , വി. പി സജീവൻ , വി പി സാജു , സ്കൂൾ ലീഡർ ദേവാനന്ദ് . എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .

നീണ്ട വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സജീവൻ എൻ , രാജലക്ഷ്മി സി വി ,മണ്ടോടി മുഹമ്മദലി, രാജീവൻ പി പി എന്നിവർ മറുപടി പ്രസംഗം നടത്തി.. വാർഷികത്തോടനുബന്ധിച്ച് പാരന്റിംഗ് ക്ലാസ് , സഹവാസ ക്യാമ്പ് , പൂർവ വിദ്യാർത്ഥി സംഗമം . തുടങ്ങി പത്തോളം അനുബന്ധ പരിപാടികളും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു . പ്രോഗ്രാം കമ്മറ്റി കൺവീനർ ഇ കെ കുഞ്ഞബ്ദുല്ല നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101724/nupuram-2023-kallachi-govt-up-the-school-celebrated-its-98th-anniversary)