---
title: "നാദാപുരം @5G; കേരളത്തിൽ രണ്ടാമതാകാനൊരുങ്ങി "
english_title: "Nadapuram @5G; It is about to become second in Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101860/nadapuram-5g-it-is-about-to-become-second-in-kerala"
published_at: "2023-03-07T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640754cbab065_g.jpg"
keywords: []
---

# നാദാപുരം @5G; കേരളത്തിൽ രണ്ടാമതാകാനൊരുങ്ങി 

> **Lead Summary:** **നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് 5 ജി നെറ്റ്‌വർക്കിലേക്ക്. നാദാപുരം ടൗൺ പ്രദേശമാണ് 5 ജി നെറ്റ് വർക്കിന്റെ പരിധിയിലേക്ക് വരുന്നത്.

## Article Content

**നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് 5 ജി നെറ്റ്‌വർക്കിലേക്ക്. നാദാപുരം ടൗൺ പ്രദേശമാണ് 5 ജി നെറ്റ് വർക്കിന്റെ പരിധിയിലേക്ക് വരുന്നത്.

കേരളത്തിൽ എറണാകുളം കഴിഞ്ഞാൽ 5 ജി നെറ്റ് വർക്കിലേക്ക് വരുന്ന രണ്ടാമത്തെ പട്ടണമാണ് നാദാപുരം.5 ജി ജിയോ ഫൈബർ ലോഞ്ചിംഗും നിർവ്വഹിച്ചു.

ശക്തി സോളാർ ഉടമ ജമാൽ ,ജംബോ ഇലക്ട്രോണിക്സ് ഉടമ റാഷിദ് എന്നിവർക്ക് നൽകി പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യയ്ക്ഷന്മാരായ എംസി സുബൈർ, ജനീദാ ഫിർദൗസ്,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ , പി കെ വിജയൻ സംസാരിച്ചു.

5Gയുടെ നേട്ടങ്ങളെക്കുറിച്ച് ജിയോ സെന്റർ മാനേജർ പി കെ വിവേക് വിവരിച്ചു. മെമ്പർമാരായ പി.പി വാസു,പി അബ്ദുൽ ജലീൽ, ആയിഷ ഗഫൂർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101860/nadapuram-5g-it-is-about-to-become-second-in-kerala)