---
title: "രണ്ടാം ഘട്ടം തുടങ്ങി; നാദാപുരത്ത് ജീവതാളം രണ്ടാംഘട്ടത്തിൽ"
english_title: "The second phase has begun; Jeevathalam in Nadapuram in second phase"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101868/the-second-phase-has-begun-jeevathalam-in-nadapuram-in-second-phase"
published_at: "2023-03-07T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640757a220c9b_cccccc.jpg"
keywords: []
---

# രണ്ടാം ഘട്ടം തുടങ്ങി; നാദാപുരത്ത് ജീവതാളം രണ്ടാംഘട്ടത്തിൽ

> **Lead Summary:**  **നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്തിൽ ജീവതാളം രണ്ടാംഘട്ടത്തിൽ. നാദാപുരം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ജീവതാളം രണ്ടാംഘട്ടം ആവേശത്തോടെ തുടങ്ങിയത്.

## Article Content

 **നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്തിൽ ജീവതാളം രണ്ടാംഘട്ടത്തിൽ. നാദാപുരം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ജീവതാളം രണ്ടാംഘട്ടം ആവേശത്തോടെ തുടങ്ങിയത്.

ജീവിതശൈലി രോഗം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമീകരണത്തിന് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യമുള്ളതാണ് കൃത്യനിഷ്ടയോടെയുള്ള വ്യായാമവും.

ജീവതാളത്തിൻ്റെ തുടർ പ്രവർത്തനത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായുള്ള പരിശ്രമവും ആരംഭിച്ചു. ആരോഗ്യ വകുപ്പിൻ്റെയും നാദാപുരം പഞ്ചായത്ത് പത്താം വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ തുടിപ്പ് ക്ലസ്റ്ററിൽ ബാഡ്മിന്റൺ കളിക്ക് തുടക്കമായി.

പരിപാടിക്ക് വാർഡ് മെമ്പർ നിഷാ മനോജ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ രജീന്ദ്രൻ കപ്പള്ളി ബാഡ്മിൻഡൻ കളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

കരിമ്പിൽ ഭിവാകരൻ മുഖ വുര ഭാഷണം നടത്തി. മമ്മദ്, ചന്ദ്രൻ ,സുരേഷ് ബാബു, കരിമ്പിൽ വസന്ത, സക്കറിയ ,രാജേഷ് ,വനജ, ആരോഗ്യ പ്രവർത്തകരായ പ്രസാദ് സി, പ്രീജിത്ത്, അനിലകുമാരി, ജുബിഷ, ആശാ വർക്കർ ചന്ദ്രി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101868/the-second-phase-has-begun-jeevathalam-in-nadapuram-in-second-phase)