---
title: "കലാഗമ 2023 ; നാദാപുരം ഗവ കോളേജ് ഫൈൻ ആർട്സ് ഡേ"
english_title: "Kalagama 2023; Nadapuram Govt College Fine Arts Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101871/kalagama-2023-nadapuram-govt-college-fine-arts-day"
published_at: "2023-03-07T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64075b7d0c717_naa.jpg"
keywords: []
---

# കലാഗമ 2023 ; നാദാപുരം ഗവ കോളേജ് ഫൈൻ ആർട്സ് ഡേ

> **Lead Summary:** **നാദാപുരം**: നാദാപുരം ഗവ.കോളേജ് ആർടിഗ്രാസ് ഫൈൻ ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ കലാഗമ 2023 ഫൈൻ ആർട്സ് ഡേ ശ്രദ്ധേയമായി.

## Article Content

**നാദാപുരം**: നാദാപുരം ഗവ.കോളേജ് ആർടിഗ്രാസ് ഫൈൻ ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ കലാഗമ 2023 ഫൈൻ ആർട്സ് ഡേ ശ്രദ്ധേയമായി.

ഭരത നാട്യം, മോഹിനിയാട്ടം,സംഘ നൃത്തം തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ ഇനം കലാപരിപാടികൾ നടന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ സിവിഎം നജ്മ ഉദ്ഘാടനം ചെയ്തു. യുവ സംരംഭകൻ റിയാസ് ലൂളി മുഖ്യാതിഥി ആയി. കോളേജ് പ്രിൻസിപ്പൽ സനിത്ത് അധ്യക്ഷത വഹിച്ചു.

ഇ ഹാരിസ്, കെ കെ രാഗേഷ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീനി, ഇംഗ്ലീഷ് വിഭാഗം മേധാവി കെ രമ്യ, ഫൈൻ ആർട്സ് അഡ്വൈസർ അനശ്വര, ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് ഷിബിൻ പ്രസംഗിച്ചു.

പടം, നാദാപുരം ഗവ. കോളേജ് ഫൈൻ ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ കലാഗമ ജില്ല പഞ്ചായത്ത് മെമ്പർ സി വി എം നജ്മ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101871/kalagama-2023-nadapuram-govt-college-fine-arts-day)