---
title: "സ്നേഹപ്പൊലിമ 2023 ; തൂണേരി പഞ്ചായത്ത് സ്പെഷൽ സ്കൂൾ കലാ കായികോത്സവം സമാപിച്ചു "
english_title: "Snehapolima 2023; Thuneri Panchayat Special School Arts and Sports Festival concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101874/snehapolima-2023-thuneri-panchayat-special-school-arts-and-sports-festival-concluded"
published_at: "2023-03-07T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64075e8da11c4_sneha.jpg"
keywords: []
---

# സ്നേഹപ്പൊലിമ 2023 ; തൂണേരി പഞ്ചായത്ത് സ്പെഷൽ സ്കൂൾ കലാ കായികോത്സവം സമാപിച്ചു 

> **Lead Summary:** **നാദാപുരം **: തൂണേരി ഗ്രാമപഞ്ചായത്ത് സ്പെഷൽ സ്കൂൾ കലാ കായികോത്സവം സ്നേഹപ്പൊലിമ 2023 സമാപിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം **: തൂണേരി ഗ്രാമപഞ്ചായത്ത് സ്പെഷൽ സ്കൂൾ കലാ കായികോത്സവം സ്നേഹപ്പൊലിമ 2023 സമാപിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷനായി . ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ നിന്നായി നിരവധി കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

അനു പാട്യംസ് മുഖ്യാതിഥിയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റജുല നെടുമ്പ്രത്ത് , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുധ സത്യൻ,കെ മധുമോഹൻ. രജില ക്കിഴക്കുംകരമൽ , ടി എൻ രഞ്ചിത്ത് , കൃഷ്ണൻ കാനന്തേരി, ലിഷ കുഞ്ഞിപ്പുരയിൽ , അജിത വി കെ. അശോകൻ തൂണേരി ,രവി കനവത്ത്,പി കെ സി ഹമീദ്,ഐ സി ഡി എസ് സൂപ്പർവൈസർ വീ നീത എന്നിവർ സംസാരിച്ചു.

പടം :തുണേരി ഗ്രാമ പഞ്ചായത്ത്‌ സ്നേഹപ്പൊലിമ 2023 ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉൽഘടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101874/snehapolima-2023-thuneri-panchayat-special-school-arts-and-sports-festival-concluded)