---
title: "സ്വയംതൊഴിൽ വായ്പ ;പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗത്തിന് മൂന്ന് ലക്ഷം വരെ വായ്പ "
english_title: "Self-Employment Loan: Loan up to three lakhs for Scheduled Caste-Scheduled Tribe category"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101877/self-employment-loan-loan-up-to-three-lakhs-for-scheduled-caste-scheduled-tribe-category"
published_at: "2023-03-07T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640766697e75a_pattikajathi.jpg"
keywords: []
---

# സ്വയംതൊഴിൽ വായ്പ ;പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗത്തിന് മൂന്ന് ലക്ഷം വരെ വായ്പ 

> **Lead Summary:** **നാദാപുരം**: കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം**: കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

60,000 രൂപ മുതൽ 3,00,000 രൂപ വരെയാണ് വായ്പാ തുക. അപേക്ഷകർ 18 നും 55 നും മധ്യേ പ്രായമുള്ളവർ ആയിരിക്കണം. 3 വർഷം മുതൽ 5 വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് നാല് ശതമാനം മുതൽ ഏഴ് ശതമാനം വരെയാണ് പലിശനിരക്ക്.

തിരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷന്റെ നിബന്ധനകൾക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രി സമീപം) പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡിസ്ട്രിക്ട് മാനേജർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 04952767606, 9400068511

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101877/self-employment-loan-loan-up-to-three-lakhs-for-scheduled-caste-scheduled-tribe-category)