---
title: "കട്ടിൽ വിതരണം; വയോജനങ്ങൾക്കിനി സുഖമായുറങ്ങാം "
english_title: " bed delivery; The elderly can sleep comfortably"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101936/bed-delivery-the-elderly-can-sleep-comfortably"
published_at: "2023-03-08T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640822c44f824_kattil.jpg"
keywords: []
---

# കട്ടിൽ വിതരണം; വയോജനങ്ങൾക്കിനി സുഖമായുറങ്ങാം 

> **Lead Summary:** **പുറമേരി**: വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമായിരുന്നു കട്ടിൽ വിതരണം ചെയ്തത്.

## Article Content

**പുറമേരി**: വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമായിരുന്നു കട്ടിൽ വിതരണം ചെയ്തത്.

ജനകീയാ സൂത്രണം 2022-23 പ്രകാരം 41 വയോജനങ്ങൾക്കാണ് ഈ പദ്ധതി പ്രയോജനപ്രദമായത്.

പുറമേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബീന, സീന ടി പി, രവി കൂടത്താം കണ്ടി, കെ കെ ബാബു, ജിഷ ഒ. ടി,അലിമത്ത്,ഐ.സി.ഡി.എസ് സൂപ്പർ വൈസർ പ്രനിഷ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101936/bed-delivery-the-elderly-can-sleep-comfortably)