---
title: "വനിതാ രത്നങ്ങൾ; മാറ്റങ്ങൾ സൃഷ്ടിച്ച് തൂണേരി ബ്ലോക്ക് "
english_title: "Women's Gems; Thuneri block by creating changes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101957/womens-gems-thuneri-block-by-creating-changes"
published_at: "2023-03-08T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408362c639f0_vanitha.jpg"
keywords: []
---

# വനിതാ രത്നങ്ങൾ; മാറ്റങ്ങൾ സൃഷ്ടിച്ച് തൂണേരി ബ്ലോക്ക് 

> **Lead Summary:** **പുറമേരി**: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പുതു ചരിത്രം രചിച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത്. പെണ്ണാണ് നല്ലതെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസി ലെത്തുന്നവരോട് ബ്ലോക്ക് ഓഫീസിലെ തൂണും, തുരുമ്പുമടക്കം പറയും.

## Article Content

**പുറമേരി**: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പുതു ചരിത്രം രചിച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത്. പെണ്ണാണ് നല്ലതെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസി ലെത്തുന്നവരോട് ബ്ലോക്ക് ഓഫീസിലെ തൂണും, തുരുമ്പുമടക്കം പറയും.

ഭരണ നിർവ്വഹണത്തിൽ സൂക്ഷ്മതയും കാര്യക്ഷമതയും പുലർത്തുന്നവരാണ് വനിതകൾ എന്നത് ഏവർക്കും ബോധ്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മുതൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഭരണനിർവ്വഹണ ചുമതലകളിൽ വനിതകളാണ്.

ചുവപ്പുനാടക്കുരുക്കുകളിൽ ഒരു ജീവിതവും ശ്വാസംമുട്ടരുതെന്ന് നിർബന്ധമുള്ളവരാണിവർ. കെ പി വനജയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധ്യക്ഷ.

അഖിലേന്ത്യാ ജനാധി പത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് അംഗം കൂടിയാണ് . സ്ത്രീകൾ മുഖ്യചുമതലകളിലിരുന്നാൽ ശരിയാവില്ലെന്ന അന്ധവിശ്വാസത്തെ പൊളിച്ചടക്കുകയാണ് ഈ കടത്തനാടൻ തൂണേരി മാതൃക. ജനങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും നീതിപൂർവമായും സേവനങ്ങൾ ലഭ്യമാവുന്നുവെന്നതാണ് തൂണേരിയുടെ അനുഭവം.

തുണേരിയെ സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദബ്ലോക്ക് പഞ്ചായത്താക്കിയതിന് നേതൃത്വം നൽകിയത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ദേവിക രാജാണ്. തൊഴിലുറപ്പ് പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ജോയിന്റ് ബി.ഡി.ഒ ജി സ്വപ്ന യാണ്. അസി. എക്സിക്യൂട്ടീവ് എൻ ജിനിയർ ടി.പി ആനി, അസി. എക്സിക്യുട്ടീവ് എൻജിനിയർ അനർഘ എന്നിവർ ബ്ലോക്കിലെ പൊതുമരാമത്ത് പ്രവൃത്തിക്ക് നേതൃത്വംനൽകുന്നു.

തണ്ണീർപന്തലിലെ താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഇന്ദിരയാണ്. കൃഷി ഡയറക്ടർ സുമറാണി നൂതനമായ കാർഷിക സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. ഡയറി ഓഫീസർ ഇ കെ സുനിഷ ക്ഷീരകർഷകർക്കൊപ്പമുണ്ട്. ശിശുക്ഷേമത്തിന് നേതൃത്വം നൽകുന്നത് സി.ഡി.പി ഗീതയാണ്.

മലയോരമേഖലയുടെ ആശ്രയകേന്ദ്രമായ നാദാപുരം താലൂക്ക് ആശുപത്രിയുടെ സൂപ്രണ്ട് എം ജമീലയാണ് വഹിക്കുന്നത്. തൂണേരി ബ്ലോക്കിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ എല്ലാം നിർവഹിക്കുന്നത് വനിതകളാണെന്നുള്ളത് പുതിയ കാലഘട്ടത്തിലേക്കുള്ള വനിതകളുടെ പ്രയാണമാണ് സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101957/womens-gems-thuneri-block-by-creating-changes)