---
title: "ആരോഗ്യ നടത്തം; വളയത്ത് സാർവ്വ ദേശീയ വനിത ദിനാചരണം"
english_title: "health walk; Valayat Sarva National Women's Day Celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101977/health-walk-valayat-sarva-national-womens-day-celebration"
published_at: "2023-03-08T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408513b9752e_dinacharam.jpg"
keywords: []
---

# ആരോഗ്യ നടത്തം; വളയത്ത് സാർവ്വ ദേശീയ വനിത ദിനാചരണം

> **Lead Summary:**  **വളയം**: സാർവ്വ ദേശീയ വനിത ദിനം വളയം ഗ്രാമ പഞ്ചായത്തും വളയം സാമൂഹ്യ ആരോഗ്യ കേന്ദ്രവും ചേർന്ന് ആചരിച്ചു.

## Article Content

 **വളയം**: സാർവ്വ ദേശീയ വനിത ദിനം വളയം ഗ്രാമ പഞ്ചായത്തും വളയം സാമൂഹ്യ ആരോഗ്യ കേന്ദ്രവും ചേർന്ന് ആചരിച്ചു.

ആരോഗ്യത്തിനായി ഒരു നടത്തം പരിപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിഷ. പി. ടി ഫ്ലാഗ്ഓഫ് ചെയ്തു.

ജന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ ചേർന്ന് നടത്തിയ റാലിയെ തുടർന്ന് വളയം ടൗണിൽ വിശദീകരണം നടത്തി.

പഞ്ചായത്ത്‌ മെമ്പർ എൻ. ദേവി അധ്യക്ഷയായി.

വനിതാ ദിനസന്ദേശം പി എച് എൻ ശോഭന കെ എൻ നൽകി. ജെ. പി. എച്ച്. എൻ ടി. കെ ഗീത സ്വാഗതവും ആശ വർക്കർ പ്രീത പി എസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101977/health-walk-valayat-sarva-national-womens-day-celebration)