---
title: "പതാക ദിനം; സമുചിതമായി ആഘോഷിച്ചു"
english_title: "Flag Day; duly celebrated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101982/flag-day-duly-celebrated"
published_at: "2023-03-08T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640856f7cf542_m.jpg"
keywords: []
---

# പതാക ദിനം; സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **പൊയിലൂർ**: നാടെങ്ങും മുസ്ലിംലീഗ് പതാകദിനം വിപുലമായി ആഘോഷിച്ചു. മാർച്ച് 9,10 തിയ്യതികളിൽ ചെന്നൈയിലെ രാജാജി ഹാളിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ദേശീയ സമ്മേളന പ്രചരണാർത്ഥമാണ് പതാക ദിനം ആചരിക്കുന്നത്.

## Article Content

**പൊയിലൂർ**: നാടെങ്ങും മുസ്ലിംലീഗ് പതാകദിനം വിപുലമായി ആഘോഷിച്ചു. മാർച്ച് 9,10 തിയ്യതികളിൽ ചെന്നൈയിലെ രാജാജി ഹാളിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ദേശീയ സമ്മേളന പ്രചരണാർത്ഥമാണ് പതാക ദിനം ആചരിക്കുന്നത്.

ഇതിന്റെ ഭാഗമായി പൊയിലൂർ ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബാൻഡ് മേളത്തിൻറ അകമ്പടിയോടു കൂടി നടന്ന വിളംബര ജാഥ ശ്രദ്ധേയമായി.

മുസ്ലിം ലീഗ് നേതാക്കളായ എം.എസ്.എ.മൗലവി,പി.പി.അമ്മദ് ഹാജി, പളളിക്കണ്ടിമൂസ ഹാജി,കുറ്റിയിൽ മൂസഹാജി, അബ്ബാസ് ഹാജി,മീത്തൽ അബൂബക്കർ ഹാജി, ശാഖാ പ്രസിഡണ്ട് യഅ'ഖൂബ് ഹാജി,സെക്രട്ടറി അബൂബബക്കർ മാസ്റ്റർ,ട്രഷറർ കച്ചേരി അമ്മദ് ഹാജി, എം.ഇ.കെ.,വയലിൽ അബ്ദുല്ല,ഇബ്രാഹിം ഹാജി,ഉമർ വി.പി,ബി.വി.അബ്ദുല്ല ഹാജി,പ്ലാറ്റിനം ജൂബിലി ദിനാചരണ മുഖ്യ സംഘാടകരായ മത്തത്ത് അമ്മദ് ഹാജി,നാസർ കുറ്റിയിൽ എന്നിവരും അംഗങ്ങളായ ഖാദർ കുളങ്ങരത്ത് ,വീട്ടിക്കൽ അബ്ദുല്ല തുടങ്ങിയ നിരവധി പ്രവർത്തകരും പങ്കെടുത്തു.

തുടർന്ന് നടന്ന പ്രൗഡമായ പതാക ഉയർത്തൽ ചടങ്ങിൽ മണ്ഡലം ലീഗ് ഉപാധ്യക്ഷൻ അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എം.ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് ലീഗ് സെക്രട്ടറി ചാമാളിയിൽ ഇസ്മായിൽ സംസാരിച്ചു.ശാഖാ സെക്രട്ടറി അബൂബക്കർ മാസ്റ്റർ മുഖവുര ഭാഷണം നടത്തി. പൊയിലൂരിലെ പ്രമുഖരായ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101982/flag-day-duly-celebrated)