---
title: "പുതു മോഡിയോടെ കക്കംവള്ളി എൽപി സ്കൂൾ 82 ൻ്റെ നിറവിൽ; ശനിയാഴ്ച ഉദ്ഘാടനം"
english_title: " Kakkamvalli LP School 82 filled with Pudu Modi; Opening on Saturday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102007/kakkamvalli-lp-school-82-filled-with-pudu-modi-opening-on-saturday"
published_at: "2023-03-08T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408798a95086_bb.jpg"
keywords: []
---

# പുതു മോഡിയോടെ കക്കംവള്ളി എൽപി സ്കൂൾ 82 ൻ്റെ നിറവിൽ; ശനിയാഴ്ച ഉദ്ഘാടനം

> **Lead Summary:** **നാദാപുരം **: കക്കംവള്ളി എൽപി സ്കൂളിന്റെ 82 വാർഷികാഘോഷവും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും 11ന് ശനിയാഴ്ച നടക്കും.

## Article Content

**നാദാപുരം **: കക്കംവള്ളി എൽപി സ്കൂളിന്റെ 82 വാർഷികാഘോഷവും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും 11ന് ശനിയാഴ്ച നടക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും.

**

പ്രശസ്ത സാഹിത്യകാരൻ രാസിത്ത് അശോകന്റെ പുസ്തകങ്ങളുടെ പ്രദർശനവും പ്രഭാഷണവും നടക്കും. 11 മണിക്ക് വിദ്യാഭ്യാസ സെമിനാർ സ്കൂൾ മാനേജർ പി റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

പ്രൊഫസർ ഷാജി മാരാംവീട്ടിൽ മുഖ്യാതിഥി ആയിരിക്കും ഉച്ചയ്ക്ക് രണ്ടുമണി മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.

വൈകിട്ട് നാലിന് സ്കൂൾ കെട്ടിടത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം കെ മുരളീധരൻ എം പി നിർവഹിക്കും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഇ കെ വിജയൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കും രാത്രി 7 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും വാർത്താ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ പി ബഷീർ, മാനേജർ പി.എ റസാഖ് സംഘാടകസമിതി ഭാരവാഹികളായ പി മുനീർ, നൗഷാദ് എടോളി അനീഷ് വി കെ, എ.കെ രവീന്ദ്രൻ ,അർഷാദ് മുണ്ടാടത്തിൽ, ഡോ. അനസ് ഹുദവി എടോളി, മഹമൂദ് കെ ,നൗഷാദ് .എം, സജിന എൻ ടി കെ എന്നിവർ പങ്കെടുത്തു.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102007/kakkamvalli-lp-school-82-filled-with-pudu-modi-opening-on-saturday)