---
title: "പെൺ കരുത്ത്; മുതിർന്ന കുടുംബശ്രീ അംഗത്തെയും ഹരിത കർമ്മ സേനയേയും ആദരിച്ചു"
english_title: "Female strength; Senior Kudumbashree member and Harita Karma Sena honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102022/female-strength-senior-kudumbashree-member-and-harita-karma-sena-honored"
published_at: "2023-03-08T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64087f13c7267_na.jpg"
keywords: []
---

# പെൺ കരുത്ത്; മുതിർന്ന കുടുംബശ്രീ അംഗത്തെയും ഹരിത കർമ്മ സേനയേയും ആദരിച്ചു

> **Lead Summary:**  **നാദാപുരം**: ഗ്രാമപഞ്ചായത്ത് ലോക വനിതാ ദിനത്തിന്റെ ഭാഗമായി 86 വയസ്സുള്ള മുതിർന്ന കുടുംബശ്രീ പ്രവർത്തക വാർഡിലെ 22 ലെ ചൈതന്യ കുടുംബശ്രീ അംഗം മാണിക്കം ഇടവത്ത് എന്നിവരെ വീട്ടിലെത്തി കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചു.

## Article Content

 **നാദാപുരം**: ഗ്രാമപഞ്ചായത്ത് ലോക വനിതാ ദിനത്തിന്റെ ഭാഗമായി 86 വയസ്സുള്ള മുതിർന്ന കുടുംബശ്രീ പ്രവർത്തക വാർഡിലെ 22 ലെ ചൈതന്യ കുടുംബശ്രീ അംഗം മാണിക്കം ഇടവത്ത് എന്നിവരെ വീട്ടിലെത്തി കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പൊന്നാടയണിയിച്ചു കുടുംബശ്രീയുടെ ഉപഹാരം മാണിക്കത്തിന് നൽകി. നാദാപുരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ മേഖലയിൽ നിസ്ഥൂല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഹരിത കർമ്മ സേന പ്രവർത്തകരെ വനിതാ ദിനത്തോടനുബന്ധിച്ച് ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കുകയും മെമ്മോന്റോ നൽകുകയും ചെയ്തു. തുടർന്ന് ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേന അംഗങ്ങളുമായി മുഖാമുഖം പരിപാടി നടത്തി ,വനിതാ ദിന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.

മുഖാമുഖം പരിപാടിക്ക് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് നേതൃത്വം നൽകി ,സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ, ജനിത ഫിർദൗസ് , കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ പി പി.റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ, മെമ്പർമാരായ വിഎസി മസ്ബൂബ, റീന കിണമ്പ്രെമ്മൽ, സുമയ്യ പാട്ടത്തിൽ, സി ടി കെ സമീറ, ഇരുപത്തിരണ്ടാം വാർഡ് കൺവീനർ കരീം കണ്ണോത്ത് കുടുംബശ്രീ അക്കൗണ്ടന്റ് കെ സിനിഷ , ഹരിത കർമ്മ സേന പ്രവർത്തകരായ നിഷബാബു ,എൻ കെ രേവതി ,ചൈതന്യ കുടുംബശ്രീ പ്രസിഡണ്ട് പി വിജിഷ, സെക്രട്ടറി പി പ്രമീള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102022/female-strength-senior-kudumbashree-member-and-harita-karma-sena-honored)