---
title: "പ്ലാറ്റിനം ജൂബിലി; നാദാപുരത്ത് മുസ്ലിം യൂത്ത് ലീഗ് ബുള്ളറ്റ് റാലി"
english_title: "Platinum Jubilee; Muslim Youth League bullet rally in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102029/platinum-jubilee-muslim-youth-league-bullet-rally-in-nadapuram"
published_at: "2023-03-08T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640885f03997d_ike.jpg"
keywords: []
---

# പ്ലാറ്റിനം ജൂബിലി; നാദാപുരത്ത് മുസ്ലിം യൂത്ത് ലീഗ് ബുള്ളറ്റ് റാലി

> **Lead Summary:** **നാദാപുരം**: മാർച്ച് 10 ന് ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പ്രചരണാർത്ഥം നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 75 ബുള്ളറ്റുകളിൽ വിളംബര റാലി നടത്തി.

## Article Content

**നാദാപുരം**: മാർച്ച് 10 ന് ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പ്രചരണാർത്ഥം നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 75 ബുള്ളറ്റുകളിൽ വിളംബര റാലി നടത്തി.

നാദാപുരം കക്കംവെള്ളി പെട്രോൾ പമ്പിന് സമീപത്ത് നിന്ന് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഫ്ലാഗ്ഓഫ് ചെയ്തു.

ബുള്ളറ്റ് റാലി നാദാപുരം കല്ലാച്ചി ടൗണുകളിലൂടെ സഞ്ചരിച്ച് ടിപ്പുസുൽത്താൻ റോഡിൽ സമാപിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിപി അജ്മൽ, എ കെ ശാക്കിർ,സയ്യിദ് നിസാം, സഹീർ മുറിച്ചാണ്ടി,വി സവാദ്, ടി ശംസീർ, റാഷിദ് പറോളി നേതൃത്വം നൽകി.

പടം, മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ബുള്ളറ്റ് റാലി മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102029/platinum-jubilee-muslim-youth-league-bullet-rally-in-nadapuram)