---
title: "മലയിൽ തീപിടുത്തം; വിലങ്ങാട് ഏക്കർ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു"
english_title: " A fire on the mountain; Acres of agricultural land in Vilangad were burnt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102031/a-fire-on-the-mountain-acres-of-agricultural-land-in-vilangad-were-burnt"
published_at: "2023-03-08T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408877b84b6d_thee.jpg"
keywords: []
---

# മലയിൽ തീപിടുത്തം; വിലങ്ങാട് ഏക്കർ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു

> **Lead Summary:** **നാദാപുരം**: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് വലിയ പാനോം ഭാഗത്ത് കൃഷിയിടത്തിൽ വ്യാപക തീപിടുത്തം .

## Article Content

**നാദാപുരം**: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് വലിയ പാനോം ഭാഗത്ത് കൃഷിയിടത്തിൽ വ്യാപക തീപിടുത്തം .

ഏക്കർ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു. ഇന്ന് ഉച്ചയോടു കൂടിയാണ് കൃഷിയിടങ്ങളിൽ തീ ആളിപ്പടർന്നത്.

ഹമീദ് മാടമ്പള്ളി, മറിയംപ്ലാക്കൂട്ടത്തിൽ, ലീല മണി തുണ്ടിയിൽ എന്നിവരുടെ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.

തീ ആളിപ്പടരുന്നതു കണ്ട ഉടനെ സാബു മട്ടത്തു മുന്നേലിന്റെ നേതൃത്വത്തിലുള്ള തൊഴിലുറപ്പ് തൊഴിലാളികൾ ചുറ്റിലും കാട് വെട്ടിത്തെളിച്ച് തീ വ്യാപിക്കുന്നത് തടഞ്ഞു.

ഒപ്പം വിവരമറിഞ്ഞെത്തിയ നാട്ടുകാരും മറ്റും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചു.

വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102031/a-fire-on-the-mountain-acres-of-agricultural-land-in-vilangad-were-burnt)