---
title: "സിഒസിഎ വനിതാ ദിനത്തിൽ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ ജീവനക്കാരിയെ ആദരിച്ചു "
english_title: "COCA felicitated Kuttyadi Taluk Hospital employee on Women's Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102059/coca-felicitated-kuttyadi-taluk-hospital-employee-on-womens-day"
published_at: "2023-03-08T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408b6f7d0624_mmmmm.jpg"
keywords: []
---

# സിഒസിഎ വനിതാ ദിനത്തിൽ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ ജീവനക്കാരിയെ ആദരിച്ചു 

> **Lead Summary:** **നാദാപുരം**: സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ലോക വനിതാ ദിനമായ മാർച്ച് 8 ന് coca നാദാപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ 40 വർഷമായി ജോലി ചെയ്യുന്ന അമ്മാളു അമ്മയെ ആദരിച്ചു.

## Article Content

**നാദാപുരം**: സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ലോക വനിതാ ദിനമായ മാർച്ച് 8 ന് coca നാദാപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ 40 വർഷമായി ജോലി ചെയ്യുന്ന അമ്മാളു അമ്മയെ ആദരിച്ചു.

ഹോസ്പിറ്റൽ സുപ്രണ്ട് ഡേ: അനുപ് ബാലഗോപാൽ മൊമൻ്റോ നൽകി. സിഒസിഎ ജില്ലാ കമ്മിറ്റി അംഗം ചന്ദ്രൻ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു.

ഡേ: ഷാജഹാൻ പൊന്നാട അണിച്ചു. ചടങ്ങിൽ രാജീവ്, നഴ്സിംഗ് സൂപ്രണ്ട് ഷീബ, സ്റ്റാഫ് സിക്രട്ടറി: പ്രദീപ്, സിഒസിഎ ജില്ലാ വൈസ് പ്രസിഡൻറ് ലിനീഷ് അമ്പലക്കുളങ്ങര, ജില്ലാ ജോയിൻ സിക്രട്ടറി വേണു കല്ലാച്ചി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സിഒസിഎ നാദാപുരം ചാപ്റ്റർ സിക്രട്ടറി സുജിത്ത് ഇല്ലത്ത് സ്വാഗതവും, ചാപ്റ്റർ ട്രഷർ രാജൻ രചന നന്ദിയറിച്ച ചടങ്ങിൽ രാജീവൻ കുറ്റ്യാടി, നാണു നൈസ് ,ജീനീഷ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102059/coca-felicitated-kuttyadi-taluk-hospital-employee-on-womens-day)