---
title: "പുറമേരി കരയോഗത്തിൻ്റെ വനിതാ സമാജം സംഗമം "
english_title: "Women's Samajam Sangam of Puyumari Karayoga"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102075/womens-samajam-sangam-of-puyumari-karayoga"
published_at: "2023-03-08T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408c85ca7f0f_purameri.jpg"
keywords: []
---

# പുറമേരി കരയോഗത്തിൻ്റെ വനിതാ സമാജം സംഗമം 

> **Lead Summary:** **പുറമേരി**: എൻ എസ് എസ് കരയോഗം വനിതാ സമാജം വനിതാസംഗമം നടത്തി.എൻ എസ് എസ് വടകര താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻ്റ് ബീനാ മോളി നമ്പ്യാർ പരിപാടി ഉത്ഘാടനം ചെയ്തു.

## Article Content

**പുറമേരി**: എൻ എസ് എസ് കരയോഗം വനിതാ സമാജം വനിതാസംഗമം നടത്തി.എൻ എസ് എസ് വടകര താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻ്റ് ബീനാ മോളി നമ്പ്യാർ പരിപാടി ഉത്ഘാടനം ചെയ്തു.

അന്തർദേശീയ വനിതാ ദിനം പ്രമാണിച്ച് നടത്തിയ വനിതാ സംഗമം മാതൃകാപരമെന്ന് ബീനാ മോളി നമ്പ്യാർ പറഞ്ഞു.പരിപാടിയിൽ വനിതാ സമാജം പ്രസിഡൻ്റ് ശ്രീമതി വിജയലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുതിർ ന്ന കരയോഗാംഗം വടക്കൻ മാമത്ത് ദേവു അമ്മയെ കരയോഗം പ്രസിഡൻ്റ് ശ്രീ സി കെ ചന്ദ്രൻ ആദരിച്ചു.

ആശംസകൾ നേർന്നുകൊണ്ട് കരയോഗം സെക്രട്ടറി ഷിബിൻ വില്ലാട്ട്, ട്രഷറർ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.യോഗത്തിൽ മിനി തെ നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102075/womens-samajam-sangam-of-puyumari-karayoga)