---
title: "കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എ ഇ ഒ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ"
english_title: "Evening dharna in front of Kerala Pradesh School Teachers Association AEO office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102076/evening-dharna-in-front-of-kerala-pradesh-school-teachers-association-aeo-office"
published_at: "2023-03-08T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408ca373d7b7_ae.jpg"
keywords: []
---

# കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എ ഇ ഒ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ

> **Lead Summary:**  **പുറമേരി**: അശാസ്ത്രീയമായ പരീക്ഷ ടൈംടേബിൾ പുനപരിശോധിക്കുക ,ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക ,ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വർധിപ്പിക്കുക, ഫിക്സേഷൻ നടപടി ത്വരിതപ്പെടുത്തുക.

## Article Content

 **പുറമേരി**: അശാസ്ത്രീയമായ പരീക്ഷ ടൈംടേബിൾ പുനപരിശോധിക്കുക ,ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക ,ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വർധിപ്പിക്കുക, ഫിക്സേഷൻ നടപടി ത്വരിതപ്പെടുത്തുക.

എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെ പി എസ് ടി എ നാദാപുരം ഉപജില്ല ഓഫീസിന് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

സബ് ജില്ല പ്രസിഡൻ്റ് ഇ പ്രകാശൻ അധ്യക്ഷത വഹിച്ചു. വി സജീവൻ ,കെ മൊയ്തു , കെ.ബിമൽ,കെ സുമിത, യു കെ വിനോദ് ,കെ ശ്രീജ ,സുകുമാരൻ, സി പി അഖിൽ , ലിബിത്ത് കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102076/evening-dharna-in-front-of-kerala-pradesh-school-teachers-association-aeo-office)