---
title: "നാദാപുരം പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ "
english_title: "Accused who attacked Nadapuram police and drowned on bail arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102188/accused-who-attacked-nadapuram-police-and-drowned-on-bail-arrested"
published_at: "2023-03-09T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409be4d1a1d5_PRATHI.jpg"
keywords: []
---

# നാദാപുരം പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ 

> **Lead Summary:** നാദാപുരം: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാദാപുരം തെരുവൻ പറമ്പ് ചിയ്യൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിലായി. വിഷ്ണുമംഗലം സ്വദേശി കിഴക്കെ പറമ്പത്ത് കെ പി റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

നാദാപുരം: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാദാപുരം തെരുവൻ പറമ്പ് ചിയ്യൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിലായി. വിഷ്ണുമംഗലം സ്വദേശി കിഴക്കെ പറമ്പത്ത് കെ പി റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ലാണ് കേസിന് ആസ്പദമായ സംഭവം. 2018 ഫെബ്രുവരി ഒന്നിന് നാദാപുരം പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ തടഞ്ഞ് വെച്ച് ചീത്ത വിളിക്കുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.

ഇരു കേസുകളിലും ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പിടിയിലായ ഇയാളെ നാദാപുരം കോടതിയിൽ ഹാജരാക്കി. റഹീസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102188/accused-who-attacked-nadapuram-police-and-drowned-on-bail-arrested)