---
title: "നാദാപുരം ബോംബേറ് കേസ്; കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ "
english_title: "Nadapuram Bombing Case; The accused, who was declared a fugitive by the court, is in custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102258/nadapuram-bombing-case-the-accused-who-was-declared-a-fugitive-by-the-court-is-in-custody"
published_at: "2023-03-09T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a0e793231a_ee.jpg"
keywords: []
---

# നാദാപുരം ബോംബേറ് കേസ്; കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ 

> **Lead Summary:** **നാദാപുരം:** ബോംബേറ് കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ.

## Article Content

**നാദാപുരം:** ബോംബേറ് കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ.

വിഷ്ണുമംഗലം സ്വദേശി കുറ്റിയിൽ ജസീറിനെയാണ് (33) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

2010 ലാണ് കേസിനാസ്പദ സംഭവം, മാർച്ച് ഒന്നിന് പുലർച്ച നാല് മണിയോടെ വിഷ്ണുമംഗലത്തെ തെക്കെ മീത്തലക്കണ്ടിയിൽ നാണുവിന്റെ വീടിന് ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയെന്ന കേസിൽ പ്രതിയായിരുന്നു.

ജാമ്യത്തിലിറങ്ങിയ ജസീർ കോടതിയിൽ ഹാജരാവാതെ മുങ്ങി തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102258/nadapuram-bombing-case-the-accused-who-was-declared-a-fugitive-by-the-court-is-in-custody)