---
title: "നാദാപുരത്ത് പഴക്കടയുടെ മറവിൽ കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ "
english_title: "Selling ganja under the guise of a fruit shop in Nadapuram; One person was arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102260/selling-ganja-under-the-guise-of-a-fruit-shop-in-nadapuram-one-person-was-arrested"
published_at: "2023-03-09T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a0ffe0ec01_aaa.jpg"
keywords: []
---

# നാദാപുരത്ത് പഴക്കടയുടെ മറവിൽ കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം:** പഴക്കടയുടെ മറവിൽ നാദാപുരം ടൗണിൽ കഞ്ചാവ് വിൽപന ഒരാൾ അറസ്റ്റിൽ. നാദാപുരം ചാലപ്പുറം സ്വദേശി ചാമക്കാലിൽ പദ്മനാഭനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം:** പഴക്കടയുടെ മറവിൽ നാദാപുരം ടൗണിൽ കഞ്ചാവ് വിൽപന ഒരാൾ അറസ്റ്റിൽ. നാദാപുരം ചാലപ്പുറം സ്വദേശി ചാമക്കാലിൽ പദ്മനാഭനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം - വടകര റോഡിൽ ഫുട്പാത്ത് കേന്ദ്രീകരിച്ച് പഴക്കാട് നടത്തുന്നതിനിടയിലാണ് പദ്മനാരന്റെ കഞ്ചാവ് വിൽപന വിദ്യാർഥികൾ ഉൾപെടെയുള്ളവർക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പ്രതിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.

തുടർന്ന് ദിവസങ്ങളായി പോലീസ് നിരീക്ഷണം നടത്തുന്നതിനിടെ ടൗൺ പരിസരത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

പ്രതിയിൽ നിന്ന് വിൽപനക്കായി ശരീരത്തിൽ സൂക്ഷിച്ച 15 ഗ്രാം കഞ്ചാവ് പിടികൂടി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മൂന്ന് മാസം മുമ്പും കഞ്ചാവ് വിൽപനക്കിടയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപന നടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102260/selling-ganja-under-the-guise-of-a-fruit-shop-in-nadapuram-one-person-was-arrested)