---
title: "ജൂനിയർ ചേംബർ ഇൻറർനാഷണൽ നാദാപുരത്ത് സജീവമാകുന്നു ; പ്രവാസി യുവവ്യവസായി യൂനുസ് അഹമ്മദിന് കമൽ പത്ര അവാർഡ് "
english_title: "Junior Chamber International becomes active in Nadapuram; Kamal Patra Award for expatriate young entrepreneur Yunus Ahmed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102268/junior-chamber-international-becomes-active-in-nadapuram-kamal-patra-award-for-expatriate-young-entrepreneur-yunus-ahmed"
published_at: "2023-03-10T00:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a2945182eb_gymm.jpg"
keywords: []
---

# ജൂനിയർ ചേംബർ ഇൻറർനാഷണൽ നാദാപുരത്ത് സജീവമാകുന്നു ; പ്രവാസി യുവവ്യവസായി യൂനുസ് അഹമ്മദിന് കമൽ പത്ര അവാർഡ് 

> **Lead Summary:** **നാദാപുരം:** ദശാബ്ദത്തിലധികം നീണ്ട് നിന്ന ഇടവേളക്ക് ശേഷം നാദാപുരത്ത് ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷണൽ വീണ്ടും സജീവമാകുന്നു.

## Article Content

**നാദാപുരം:** ദശാബ്ദത്തിലധികം നീണ്ട് നിന്ന ഇടവേളക്ക് ശേഷം നാദാപുരത്ത് ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷണൽ വീണ്ടും സജീവമാകുന്നു.

എംവൈഎം ഓർഫനേജ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച്, ജെ സി ഐ നാദാപുരം പ്രെസിഡന്റായി ഷൗക്കത്ത് അലി എരോത്തും സെക്രട്ടറി കെ അശ്വിൻ രാജും ട്രെഷറർ സാജിദ് കൊയിലോത്തും ഒപ്പം 15 അംഗ ഗവർണിങ് ബോഡിയും ചുമതലയേറ്റു. സോൺ പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ സാമൂഹ്യ പ്രതിബദ്ധതയുളള, ബിസിനെസ്സ് മേഖലയിൽ നേട്ടം കൈവരിച്ചവർക്കുള്ള അവാർഡായ 'കമൽ പത്ര', പ്രമുഖ പ്രവാസി വ്യവസായി ഗൾഫിലെ അൽ ഇർഷാദ് ഗ്രൂപ്പിന്റെ ചെയർമാൻ യൂനുസ് അഹമ്മദിന് നൽകി ആദരിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ജെ സി ഐ ദേശീയ എക്സിക്യൂട്ടീവ് പ്രസിഡന്റ് ആയിരുന്ന അഫ്സൽ ബാബു അവാർഡ് കൈമാറി, മുഖ്യ പ്രഭാഷണം നിർവഹിച്ചു.

നാദാപുരത്ത് ഓപ്പൺ ജിം (പബ്ലിക് ജിം) ആരംഭിക്കുമെന്നും തൊഴിൽ മാർഗ്ഗദര്ശനത്തിനായി പ്രദേശത്തെ ഒരു സ്‌കൂൾ ദത്തെടുക്കാനും ട്രാഫിക് അവെയർനെസ് എന്നിവ നടപ്പിലാക്കുമെന്ന് ചുമതലയേറ്റ പ്രസിഡന്റ് ഷൗക്കത്ത് അലി എരോത്ത് പ്രഖ്യാപിച്ചു. വ്യക്തിത്വ വികാസം, ലീഡർഷിപ്പ്, ബിസിനെസ്സ്, സാമൂഹ്യ സേവനം, അന്തരാഷ്ട്രീയ തലം തുടങ്ങിയ അഞ്ച് മേഖലകളിൽ അംഗങ്ങളെ പരിശീലനത്തിലൂടെ ശാക്തീകരിക്കുന്ന ജെ സി ഐ നാദാപുരം വലിയ പ്രതീക്ഷയോടെയാണ് കാൽവെപ്പ് നടക്കുന്നത്.

അൻപതോളം അംഗങ്ങളെ ചേർത്ത് ചരിത്രം സൃഷ്ടിച്ചാണ് പ്രാദേശിക തല സംഘടന രൂപീകരിച്ചിരിക്കുന്നത്. ബിസിനെസ്സ് മേഖലയിൽ കഴിവ് തെളിയിച്ച അഹ്‌ലൻ ഫുഡ്പ്രണർ എംഡി സാജിദ് കൊയിലോത്ത്, ഹാപ്പി വെഡ്ഡിംഗ് മാനേജിങ് പാട്ണർ ഷംസുദ്ദീ ഇല്ലത്ത് എന്നിവർക്ക് ടോബിപ് അവാർഡും സാഷ ഗ്രൂപ്പ് എം.ഡി ശോഭ അശോകനും ഭർത്താവിന്റെ വിയോഗ ശേഷം ആറ് പെണ്മക്കളെ ഡോക്ടർമാരാക്കിയ മാതൃത്വത്തിന്റെ ഉദാത്ത മാതൃക സൈന അഹമ്മദ് ടിവിപിക്കും മഹിളാ ശ്രേഷ്ഠ പുരസ്ക്കാർ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102268/junior-chamber-international-becomes-active-in-nadapuram-kamal-patra-award-for-expatriate-young-entrepreneur-yunus-ahmed)