---
title: "നമ്മള്‍ ഇന്ത്യന്‍ ജനത; എസ് എസ് എഫ് റോഡ് മാർച്ച് നാളെ "
english_title: "We the people of India; SSF Road March tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102306/we-the-people-of-india-ssf-road-march-tomorrow"
published_at: "2023-03-10T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ace0d5b825_ssf.jpg"
keywords: []
---

# നമ്മള്‍ ഇന്ത്യന്‍ ജനത; എസ് എസ് എഫ് റോഡ് മാർച്ച് നാളെ 

> **Lead Summary:** **നാദാപുരം **: ധാർമിക വിപ്ലവ വഴിയിൽ അഞ്ച് പതിറ്റാണ്ടിൻ്റെ തിളക്കവുമായി മുന്നേറുന്ന എസ് എസ് എഫിൻ്റ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി 2023 ഏപ്രിൽ 29 ന് കണ്ണൂരിൽ നടക്കുന്ന വിദ്യാർഥി സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം എസ് എസ് എഫ് നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് മാർച്ച് നാളെ നടക്കും.

## Article Content

**നാദാപുരം **: ധാർമിക വിപ്ലവ വഴിയിൽ അഞ്ച് പതിറ്റാണ്ടിൻ്റെ തിളക്കവുമായി മുന്നേറുന്ന എസ് എസ് എഫിൻ്റ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി 2023 ഏപ്രിൽ 29 ന് കണ്ണൂരിൽ നടക്കുന്ന വിദ്യാർഥി സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം എസ് എസ് എഫ് നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് മാർച്ച് നാളെ നടക്കും.

ചേലക്കാട് മുതൽ പേരോട് വരെ കാൽനടയായി തിരഞ്ഞെടുക്കപ്പെട്ട ഐൻ ടീം അംഗങ്ങളാണ് മാർച്ചിൽ അണി നിരക്കുക.

'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന പ്രമേയത്തിലാണ് കേരള വിദ്യാര്‍ഥി സമ്മേളനം ഏപ്രില്‍ 29ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വെച്ച് നടക്കുന്നത് . സമ്മേളനത്തിന്റെ പ്രചരണം സംഘടനയുടെ വിവിധ ഘടകങ്ങളില്‍ നടന്നുവരുന്നുണ്ട്.

ഗോൾഡൺ ഫിഫ്റ്റി ആരവത്തിൻ്റെ ഭാഗമായി വൈകിട്ട് 5 മണിക്ക് എസ് എസ് എഫ് മുൻകാല നേതൃത്വത്തിൽ അൻപത് എസ്.എസ്. എഫ് പതാകകൾ ഉയർത്തുമെന്നും ഡിവിഷൻ ഭാരവാഹികളായ ഉവൈസ് സഖാഫി, ഫള്ൽ സുറൈജി സഖാഫി, വി കെ റഈസ് വാണിമേൽ, അസീർ സഖാഫി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102306/we-the-people-of-india-ssf-road-march-tomorrow)