---
title: "കലാ രാവ്; വാർഷികാഘോഷത്തിന് നാളെ തുടക്കം"
english_title: "Arts Night; The anniversary celebration starts tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102368/arts-night-the-anniversary-celebration-starts-tomorrow"
published_at: "2023-03-10T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b18160117a_chelakkad.jpg"
keywords: []
---

# കലാ രാവ്; വാർഷികാഘോഷത്തിന് നാളെ തുടക്കം

> **Lead Summary:** ** ചേലക്കാട്:** ചേലക്കാട് എം.എൽ.പി സ്കൂൾ കലാ രാവും 80ാം വാർഷികാഘോഷവും നാളെ. നാളെ വൈകിട്ട് 5 മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്.

## Article Content

** ചേലക്കാട്:** ചേലക്കാട് എം.എൽ.പി സ്കൂൾ കലാ രാവും 80ാം വാർഷികാഘോഷവും നാളെ. നാളെ വൈകിട്ട് 5 മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം നാദാപുരം എം.എൽ.എ. ഇ.കെ വിജയൻ നിർവ്വഹിക്കും. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷത വഹിക്കും.

നൗഷാദ് വടക്കൻ & ടീം അവതരിപ്പിക്കുന്ന മാജിക് ഷോ, പ്രശസ്ത ഗായകനും, പട്ടുറുമാൽ ഫെയ്മുമായ ഇസ്മായിൽ നാദാപുരം അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവ ആഘോഷത്തിന്റെ മാറ്റുകൂട്ടും.

കുട്ടികളുടെ വിവിധ കലാപരിപാടികൾ, ലിറ്റിൽ സ്കോളർ ഇംഗ്ലീഷ് മീഡിയം ഫെസ്റ്റ്, പ്രതിഭകളെ അനുമോദിക്കൽ തുടങ്ങിയവയും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102368/arts-night-the-anniversary-celebration-starts-tomorrow)