---
title: "കല്ലാച്ചി കാറും ബസ്സും കൂട്ടിയിടിച്ചു "
english_title: " Kallachi car and bus collided"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102376/kallachi-car-and-bus-collided"
published_at: "2023-03-10T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b23c11ec3d_ACCIDENT.jpg"
keywords: []
---

# കല്ലാച്ചി കാറും ബസ്സും കൂട്ടിയിടിച്ചു 

> **Lead Summary:** **കല്ലാച്ചി**: സംസ്ഥാന പാത കല്ലാച്ചി പയന്തോങ്ങിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം.

## Article Content

**കല്ലാച്ചി**: സംസ്ഥാന പാത കല്ലാച്ചി പയന്തോങ്ങിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ കാറിന്റെ മുൻവശം തകർന്നെങ്കിലും ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പയന്തോങ്ങ് ഹൈടെക് കോളേജ് പരിസരത്ത് അപകടമുണ്ടായത്.

കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ്സും നാദാപുരം ഭാഗത്തു നിന്ന് വന്ന മാരുതി കാറുമാണ് കൂട്ടിയിടിച്ചത്.

KL 18 AB 1617 നമ്പർ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിൽ സഞ്ചരിച്ചവർക്കും ബസ്സ് യാത്രക്കാർക്കും പരിക്കുകൾ സംഭവിച്ചില്ല.

മറ്റൊരു വാഹനത്തിന് വെട്ടിച്ച് മാറ്റുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അപകടത്തെ തുടർന്ന് ഏറെനേരം സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102376/kallachi-car-and-bus-collided)